Loading ...

Home cinema

കുളപ്പുള്ളി ലീല അത്ര ചെറിയ പുള്ളിയല്ല by എം എസ് ദാസ് മാട്മന്ത

മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി...... എന്തിന് രജനീകാന്തിനെ വരെ ചീത്ത പറഞ്ഞാണ് കുളപ്പുള്ളി ലീല സിനിമയിൽ താരമായത്. 'നമ്മളൊക്കെ ഒരുപാട് ആരാധിക്കുന്ന താരങ്ങളുടെ മുഖത്ത് നോക്കി ചീത്ത പറയുന്ന ഡയലോഗുള്ള സീനുകൾ ചിത്രീകരിക്കുമ്പോൾ ഞാൻ ഒരുപാട് ടെൻഷനടിച്ചിട്ടുണ്ടെ'ന്ന് അവർ പരിതപിക്കുന്നു.മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച് തമിഴിലേക്കു കടന്ന് തിരക്കുള്ള നടിയായി മാറിയിരിക്കയാണ് കുളപ്പുള്ളി ലീല. നാടകത്തിലൂടെ തുടങ്ങി റേഡിയോ നാടകങ്ങിൽ സ്ഥിരം കഥാപാത്രമായി ശബ്ദം നൽകിയാണ് അവർ ശ്രദ്ധേയയാകുന്നത്. 90 വയസായ അമ്മ രുഗ്മിണിയമ്മയെയും പരിചരിച്ച് പറവൂരിലെ ചെറിയപ്പിള്ളിയിലുള്ള വീട്ടിൽ കഴിയുകയാണ് ലീല.* ലീല എങ്ങനെ കുളപ്പുള്ളി ലീലയായി ?# മുക്കം യു പി സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് സെക്കൻഡ് സാറ്റർഡേ എന്ന നാടകത്തിലൂടെ ഞാൻ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ദാരിദ്ര്യം മൂലം ഏഴാംക്ലാസ് വരെയേ പഠിക്കാൻ കഴിഞ്ഞുള്ളു. നാടകനടനും പുല്ലാങ്കുഴൽ വിദഗ്ധനുമായിരുന്ന അമ്മാവനാണ് പിന്നീട് നാടകാഭിനയത്തിൽ വഴികാട്ടിയായത്. കെ à´Ÿà´¿ മുഹമ്മദിന്റെ കാഫർ എന്ന നാടകത്തിൽ ഹാജിയാരുടെ ഭാര്യ കൽമേയിയായും സി എൽ ജോസിന്റെ ജ്വലനത്തിൽ ഭാരതിയായും അഭിനയിച്ചതോടെ നാടകവേദിയിൽ ശ്രദ്ധിക്കപ്പെട്ടു. ഇരുട്ട് എന്ന നാടകത്തിന്റെ സംവിധായകൻ കൂടിയായ കൃഷ്ണകുമാറിനെയാണ് വിവാഹം കഴിച്ചത്. അങ്ങനെ കുളപ്പുള്ളിയിലെത്തി.മാടമ്പ് അനിയന്റെ 'ഹിരൺ മയേന പാത്രേണ' എന്ന നാടകത്തിൽ അഭിനയിക്കുമ്പോഴാണ് റേഡിയോ നാടകത്തിൽ ഓഡിഷൻ ടെസ്റ്റിന് അപേക്ഷ അയയ്ക്കുന്നത്. മൂന്നു ദിവസമായി നടന്ന ഓഡിഷനിൽ അയ്യായിരത്തിലധികം പേരുണ്ടായിരുന്നു. രണ്ടുപേരെ തെരഞ്ഞെടുത്തതിൽ ഒരാൾ ഞാനായിരുന്നു. അന്ന് റേഡിയോ നാടകവിഭാഗത്തിന്റെ ചുമതല തങ്കമണിച്ചേച്ചിക്കായിരുന്നു. രാജു കുറുക്കഞ്ചേരി രചിച്ച ശരണാർഥികൾക്ക് സ്വാഗതം ആയിരുന്നു ആദ്യ റേഡിയോനാടകം. à´ˆ നാടകത്തിലൂടെ തങ്കമണിച്ചേച്ചിയാണ് ലീല കൃഷ്ണകുമാർ എന്ന എന്നെ കുളപ്പുള്ളി ലീലയാക്കിയത്.* നാടകത്തിൽനിന്ന് സിനിമയിലേക്ക്?# വർഷങ്ങൾക്കു മുമ്പ് അങ്കമാലി തീയേറ്റേഴ്‌സിന്റെ മണവാട്ടി എന്ന നാടകത്തിൽ ഞാൻ അഭിനയിച്ചിരുന്നു. ഭർത്താവിനെ വരുതിക്ക് നിർത്തുന്ന ഭാര്യയുടെ റോളിലായിരുന്നു. ഇീ നാടകം സംവിധായകൻ കമൽസാർ കണ്ടിരുന്നു. മൂന്നുവർഷം കഴിഞ്ഞ് നാടകകാരനായ ജോഷി നന്തിക്കടവിൽ എന്നെ അന്വേഷിച്ച് വന്നു. 'അയാൾ കഥയെഴുതുകയാണ്' എന്ന സിനിമയിൽ അഭിനയിക്കാൻ അവസരമുണ്ടെന്നും ഉടനെ ലൊക്കേഷനിലെത്തണമെന്നും പറഞ്ഞു. ഞാൻ സെറ്റിലെത്തി കമൽസാറിനെ കണ്ടു. എന്റെ സീൻ അദ്ദേഹം വിശദീകരിച്ചു. ഞാൻ അതുപോലെ ചെയ്തുകാണിച്ചു. അങ്ങനെ എന്നെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ കമൽസാറിനോട് എന്തെന്നില്ലാത്ത കടപ്പാടുണ്ട്.* സൂപ്പർതാരങ്ങളെ ചീത്ത വിളിച്ചുള്ള അഭിനയം ?# മലയാളസിനിമയിൽ സൂപ്പർതാരങ്ങളുടെ സിനിമകളിലെല്ലാം അവരെ ചീത്ത പറയുന്ന വായാടിത്തള്ളയുടെ വേഷമാണ് ഞാൻ ചെയ്തിരുന്നത്. 'à´•à´¥ പറയുമ്പോൾ' എന്ന  സിനിമയിൽ മോഹൻലാൽ സാറിനെ ഞാൻ ചീത്ത വിളിക്കുകയും ചൂലുകൊണ്ട്പുറത്ത് അടിക്കുകയും ചെയ്യുന്ന സീനുണ്ട്. പുതിയ ചൂലൊക്കെ വാങ്ങിത്തന്നു. ഷോട്ടെടുക്കുമ്പോൾ തല്ലാൻ എനിക്ക് വല്ലാത്ത പ്രയാസമായിരുന്നു. 'മോഹൻലാലിനെ ചൂലുകൊണ്ട് അടിച്ച ഏകസ്ത്രീ ഞാനാണെന്ന് ചേച്ചിക്ക് പറയാമല്ലോ' എന്നുപറഞ്ഞ് ലാൽ ആണ് എനിക്ക് അഭിനയിക്കാൻ പ്രോൽസാഹനം നൽകിയത്. ബ്ലാക്ക്, ബസ്‌കണ്ടക്ടർ എന്നീ ചിത്രങ്ങളിൽ മമ്മൂക്കയെയും ചീത്ത പറയുന്നുണ്ട്. തുടക്കക്കാരി എന്ന നിലയിൽ ഇരുവരും എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്. ബ്ലാക്ക്ക്യാറ്റ് എന്ന ചിത്രത്തിലാണ് സുരേഷ്‌ഗോപിയെ ചീത്ത പറയുന്നത്.മുത്തു എന്ന തമിഴ് ചിത്രത്തിൽ രജനീകാന്ത് സാറിനെ ഞാൻ ചീത്ത പറയുന്ന ഒരു സീനുണ്ട്. à´ˆ സീൻ കഴിഞ്ഞപ്പോൾ തമിഴിൽ അവസരം നൽകാമെന്നു പറഞ്ഞ് രജനിസാർ എന്നെ അങ്ങോട്ട് ക്ഷണിച്ചു.* 'അമ്മ'യിൽനിന്നുള്ള സഹായം ?# മലയാളസിനിമയിൽ ഞങ്ങളെ പോലെ വയസ്സായ അഭിനേതാക്കൾക്ക് പ്രയാസങ്ങൾ ഏറെയാണ്. ഇപ്പോൾ 64 വയസ്സായി. അവസരങ്ങൾ കുറഞ്ഞുവരുമ്പോൾ ജീവിതം പ്രയാസകരമാണ്. മറ്റ് ജോലികൾക്കൊന്നും പോകാൻ കഴിയില്ല. ഇപ്പോഴത്തെ പല സിനിമകളിലും അമ്മമാർക്ക് റോളില്ലല്ലോ. സത്യം പറഞ്ഞാൽ 'അമ്മ' പ്രതിമാസം നൽകുന്ന 5000 രൂപ വലിയ സഹായമാണ്. മരണം വരെ à´ˆ കൈനീട്ടം മുടങ്ങരുതെന്നാണ് ആഗ്രഹം.* തമിഴ്‌സിനിമയിലെ അഭിനയം ?#  കസ്തൂരിമാനിലൂടെ ലോഹിസാറാണ് എനിക്കൊരു ബ്രേക്ക് നൽകിയത്. കസ്തൂരിമാനിന്റെ തമിഴ് പതിപ്പിലൂടെയാണ് ഞാൻ തമിഴ്‌സിനിമയിലേക്കെത്തുന്നത്. 'മരുത്' എന്ന ചിത്രത്തിലെ മുത്തശ്ശികഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബാല സംവിധാനം ചെയ്യുന്ന നാച്ചിയാർ എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ നായകനായ ജി വി പ്രകാശിന്റെ പാട്ടിയമ്മയായാണ് അഭിനയിക്കുന്നത്. തമിഴിൽനിന്ന് ധാരാളം ഓഫറുകളുണ്ട്. തമിഴ് പഠിച്ച് സ്വയം ഡബ് ചെയ്യാനുള്ള തയാറെടുപ്പിലാണ് ഞാൻ.* കവിത ഇഷ്ടമാണോ ?# കവിതകൾ വായിക്കാറുണ്ടെങ്കിലും ഇന്നേവരെ ഒന്നും എഴുതിയിട്ടില്ല. ഞാൻ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നത് എന്റെ അമ്മയെയാണ്. അമ്മക്ക് അസുഖം വന്നപ്പോൾ നോക്കിയത് ഞാനാണ്.''à´ˆ ലോകത്തിന്നൊരു ദൈവമുണ്ടെങ്കിൽ 
ആ ദൈവമാകുന്നു എൻ അമ്മ
അമ്മ മടിയിലിരുത്തി എന്നെ 
കൊഞ്ചിഞ്ച് കൊഞ്ചിഞ്ച് ഉമ്മ നൽകി....''
അങ്ങനെ അമ്മയ്ക്കായി ആദ്യ കവിത അവർ ചൊല്ലി.*മനസ്സിലെ കഥാപാത്രങ്ങൾ ?# പ്രേക്ഷകർ എന്നിൽനിന്ന് പ്രതീക്ഷിക്കുന്ന ഏത് വേഷവും ചെയ്യാൻ ഞാൻ തയാറാണ്. പക്ഷേ, എല്ലാം സംവിധായകരുടെയും എഴുത്തുകാരുടെയും കൈളിലല്ലേ? ആരോഗ്യം അനുവദിക്കുന്നതു വരെ അഭിനയിക്കണം എന്നാണ് ആഗ്രഹം. ജീവിതാവസാനം വരെ ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കണം എന്നത് എന്റെ സ്വപ്‌നമാണ്.

Related News