Loading ...

Home Europe

ശൈത്യകാലത്തിന് മുന്‍പായി ബൂസ്റ്റര്‍ ഡോസ് നല്‍കാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍ : ശൈത്യകാലത്തിന് മുന്‍പായി ബൂസ്റ്റര്‍ ഡോസ് നല്‍കാനൊരുങ്ങി ബ്രിട്ടന്‍. പ്രായമായവര്‍ക്കും മറ്റുരോഗങ്ങള്‍ ഉള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് തീരുമാനം. ഇതുവരെ എട്ട് വ്യത്യസ്ത ബ്രാന്‍ഡുകളിലുള്ള 540 മില്യണ്‍ കോവിഡ് ഡോസുകളാണ് വിവിധ കമ്ബനികളില്‍നിന്നും ബ്രിട്ടന്‍ വാങ്ങിയത്.

50 വയസിനു മുകളിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ ആവശ്യമെങ്കില്‍ മൂന്നാം ഡോസ് ബുസ്റ്റര്‍ ഡോസ് വാക്സീന്‍ നല്‍കാമെന്ന് ജോയിന്റെ കമ്മിറ്റി ഓണ്‍ വാക്സിനേഷന്‍ ആന്‍ഡ് ഇമ്മ്യുണൈസേഷന്‍ കഴിഞ്ഞമാസം യോഗം ചേര്‍ന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ആദ്യ രണ്ടുഡോസ് നല്‍കുന്ന സുരക്ഷിതത്വം എത്രനാള്‍ നീളുമെന്ന പഠനറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാകും ബൂസ്റ്ററിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക.

2022ല്‍ ലഭ്യമാകത്തക്കവിധം 35 മില്യണ്‍ ഡോസ് ഫൈസര്‍ വാക്സീന്‍ അധികമായി വാങ്ങാന്‍ ബ്രിട്ടന്‍ ഓര്‍ഡര്‍ നല്‍കിയതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് വ്യക്തമാക്കി. അനുകൂല തീരുമാനം ഉണ്ടായാല്‍ വാക്സിന് ക്ഷാമം ഉണ്ടാകാതിരിക്കാനാണ് 35 മില്യണ്‍ ഫൈസര്‍ വാസ്കീന്‍ കൂടി അധികമായി വാങ്ങുന്നത് എന്നും അറിയിച്ചു.

Related News