Loading ...

Home cinema

മലയാള ഹ്രസ്വ ഡോക്യൂമെന്ററി 'കനവ് - ദി ഡ്രീം' മമ്മൂട്ടി ലോഞ്ച് ചെയ്തു

മലയാള ഹ്രസ്വ ഡോക്യൂമെന്ററിയായ ‘കനവ് – ദി ഡ്രീം’ മമ്മൂട്ടി ലോഞ്ച് ചെയ്തു. നെബിഷ് ബെന്‍സണ്‍ സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വ ഡോക്യൂമെന്ററിയുടെ നിര്‍മ്മാണം യൂസല്‍ ഫിലിംസ്, വില്ലന്‍സ് ഓഫ് വിന്റര്‍, മൂഖ്നായക് പിക്ച്ചേര്‍സ് എന്നിവയുടെ ബാനറില്‍ സച്ചു ശാന്തി ജെയിംസ്, നെബിഷ് ബെന്‍സണ്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ്. സ്വപ്നം കാണുവാന്‍ ഭയമില്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കെ ജെ ബേബി സ്ഥാപിച്ച കനവ് എന്ന എഡ്യൂക്കേഷണല്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഈ ഡോക്യുമെന്ററി ചെയ്തിരിക്കുന്നത്.കേരളത്തിന്റെ വടക്കന്‍ ഭാഗമായ വയനാട് ജില്ലയിലാണ് കഥ നടക്കുന്നത്, മൂന്ന് തലമുറകളിലെ ആദിവാസികളുടെ ജീവിതവും അവരുടെ ഭൂത കാലവും, വര്‍ത്തമാന കാലഘട്ടത്തെയും, ഭാവിയെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പാട്ടുകളിലൂടെ- കഥകള്‍ പറയുന്ന അവരുടെ സാധാരണ രീതിയെയാണ് കഥയില്‍ സമഗ്രമായി ഉപയോഗിച്ചിരിക്കുന്നത്.

Related News