Loading ...

Home Europe

മെര്‍ക്കലിന്‍റെ മണ്ഡലത്തില്‍ പിന്‍ഗാമിയായി കസൗട്സ്കി

ബെ​ര്‍ലി​ന്‍: മു​പ്പ​ത്തി​ര​ണ്ട് വ​ര്‍ഷ​മാ​യി ക്രി​സ്റ്റ്യ​ന്‍ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ന്‍ (സി​ഡി​യു) നേ​താ​വും ജ​ര്‍മ​ന്‍ ചാ​ന്‍സ​ല​റു​മാ​യ ആംഗ​ല മെ​ര്‍ക്ക​ലി​ന്‍റെ സ്വ​ന്തം ത​ട്ട​ക​മാ​യി​രു​ന്ന ഗ്രീ​ഫ്സ്വാ​ള്‍ഡ് റ്യൂ​ഗ​ന്‍ മ​ണ്ഡ​ലം സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. എ​സ്പി​ഡി​യു​ടെ ഇരുപത്തേഴുകാ​രി​യാ​യ സ്ഥാ​നാ​ര്‍ഥി അ​ന്ന ക​സൗ​ട്സ്കി​യാ​ണ് സി​ഡി​യു​ സ്ഥാനാര്‍ഥി ജോ​ര്‍ജ് ഗു​ന്ത​റി​നെ തോല്‍പ്പിച്ചത്. നേ​ര​ത്തെ മെ​ര്‍ക്ക​ല്‍ ഇ​വി​ടെ​നി​ന്ന് എ​ട്ട് ത​വ​ണ നേ​രി​ട്ട് പാ​ര്‍ല​മെ​ന്‍റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇതിനിടെ, ജര്‍മന്‍ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തീ​വ്ര വ​ല​തു സം​ഘ​ട​ന​യാ​യ ആ​ള്‍ട്ട​ര്‍നേ​റ്റി​വ് ഫോ​ര്‍ ജ​ര്‍മ​നി​ക്ക് ല​ഭി​ച്ച​ത് 10.3 ശ​ത​മാ​നം വോ​ട്ടു​ക​ള്‍ മാ​ത്രം. 2017ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​വ​ര്‍ക്ക് 12.6 ശ​ത​മാ​നം വോ​ട്ട് ല​ഭി​ച്ചി​രു​ന്നു. മെ​ര്‍ക്ക​ലി​ന്‍റെ കു​ടി​യേ​റ്റ അ​നു​കൂ​ല ന​യ​ങ്ങ​ളാ​ണ്, കു​ടി​യേ​റ്റ വി​രു​ദ്ധ സ​മീ​പ​നം വ​ച്ചു​പു​ല​ര്‍ത്തു​ന്ന വ​ല​തു​പ​ക്ഷ​ക്കാ​ര്‍ വോ​ട്ടാ​ക്കി മാ​റ്റി​യ​തെ​ന്നാ​യി​രു​ന്നു വി​മ​ര്‍ശ​നം.

അ​തേ​സ​മ​യം, സ​ര്‍ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ല്‍ ഗ്രീ​ന്‍ പാ​ര്‍ട്ടി​യു​ടെ നി​ല​പാ​ട് നി​ര്‍ണാ​യ​ക​മാ​കും. 14.8 % വോ​ട്ടാ​ണ് പാ​ര്‍ട്ടി​ക്കു ല​ഭി​ച്ച​ത്. ഫ്രീ ​ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍ട്ടി (എ​ഫ്ഡിപി) 11.5 %, ആ​ള്‍ട്ട​ര്‍നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍മ​നി(​എഎ​ഫ്ഡി) 10.3 %, ദി ​ലി​ങ്കെ 4.9 % എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ചെ​റു​ക​ക്ഷി​ക​ളു​ടെ വോ​ട്ടു​നി​ല.

730 അം​ഗ പാ​ര്‍ല​മെ​ന്‍റി​ല്‍ സ​ര്‍ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ 355 പേ​രു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ട​ത്. ഗ്രീ​ന്‍ പാ​ര്‍ട്ടി​യെ​യും ദി ​ലി​ങ്കെ​യെ​യും ഉ​ള്‍പ്പെ​ടു​ത്തി​യു​ള്ള ഒ​രു പൂ​ര്‍ണ ഇ​ട​തു​പ​ക്ഷ സ​ര്‍ക്കാ​രി​നു​ള്ള വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത സ്ഥി​തി​ക്ക് ഗ്രീ​ന്‍ പാ​ര്‍ട്ടി​യെ​യും എ​ഫ്ഡിപിയെ​യും ഉ​ള്‍പ്പെ​ടു​ത്തി മു​ന്ന​ണി രൂ​പീ​ക​രി​ക്കാ​നാ​കു എ​സ്പിഡി​യു​ടെ ചാ​ന്‍സ​ല​ര്‍ സ്ഥാ​നാ​ര്‍ഥി​യാ​യ ഒ​ലാ​ഫ് ഷോ​ള്‍സി​ന്‍റെ ശ്ര​മം.

Related News