Loading ...

Home Europe

ജ​ര്‍​മ​നി​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​യ 75 ശ​ത​മാ​നം പേ​രും ര​ണ്ടു ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

ബെ​ര്‍​ലി​ന്‍: 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 74.7 ശ​ത​മാ​നം ജ​ര്‍​മ​ന്‍ പൗ​ര​ന്‍​മാ​രും കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ടു ഡോ​സും സ്വീ​ക​രി​ച്ച​താ​യി സ​ര്‍​ക്കാ​രി​ന്‍റെ ക​ണ​ക്കു​ക​ളി​ല്‍ വ്യ​ക്ത​മാ​കു​ന്നു. 12 മു​ത​ല്‍ 17 വ​രെ പ്രാ​യ​മു​ള്ള​വ​രി​ല്‍ 33.2 ശ​ത​മാ​നം പേ​രും വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​വ​രി​ല്‍ 79 ശ​ത​മാ​നം പേ​ര്‍ ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും ല​ഭി​ച്ചി​ട്ടു​ണ്ട്. 12- 17 പ്രാ​യ​വി​ഭാ​ഗ​ത്തി​ല്‍ 41 ശ​ത​മാ​നം പേ​ര്‍​ക്കും വാ​ക്സി​ന്‍ ല​ഭി​ച്ചു.

റെ​സി​ഡ​ന്‍​സി പെ​ര്‍​മി​റ്റു​ള്ള​വ​രെ കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ള്‍ 64.1. ശ​ത​മാ​നം പേ​ര്‍​ക്കാ​ണ് വാ​ക്സി​ന്‍ ര​ണ്ടു ഡോ​സും കി​ട്ടി​യ​ത്. 67.8 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​രു ഡോ​സെ​ങ്കി​ലും ല​ഭി​ച്ചു.

ഓ​രോ തു​ട​ര്‍​ന്നു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പും ശ​ര​ത്കാ​ല​ത്തി​നും ശൈ​ത്യ​കാ​ല​ത്തി​നും കൂ​ടു​ത​ല്‍ സു​ര​ക്ഷ ന​ല്‍​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ജെ​ന്‍​സ് സ്പാ​ന്‍ വി​ശേ​ഷി​പ്പി​ച്ചു.

Related News