Loading ...

Home youth

ഐ4ജി 2021 പദ്ധതിയിലേക്ക് സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിച്ച്‌ കേരളം

നൂതന സാങ്കേതികവിദ്യകളെ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണനവേദിയൊരുക്കുന്നതിനായി കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) നടത്തുന്ന 'ഇന്നൊവേഷന്‍ ഫോര്‍ ഗവണ്‍മെന്റ് 2021 (ഐ4ജി) പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് ആവശ്യമായ ഉത്പ്പന്നങ്ങളും പ്രതിവിധികളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവതരിപ്പിക്കാം. കേരള സര്‍ക്കാര്‍ രൂപീകരിച്ച തന്ത്രപരമായ ഒരു ആശയനിധിയും ഉപദേശക സമിതിയുമാണ് കേരള ഡെവലപ്മെന്റ് & ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്).

ഉത്പ്പന്നം, പ്രക്രിയ, നവീകരണം, സാങ്കേതികവിദ്യയുടെ സാമൂഹിക രൂപീകരണം, സംസ്ഥാനത്ത് പുതുമകള്‍ വളര്‍ത്തിയെടുക്കുന്നതിന് ആരോഗ്യകരവും അനുയോജ്യവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കല്‍ എന്നിവയിലെ പുതിയ ദിശകള്‍ പ്രതിഫലിപ്പിക്കുന്ന തന്ത്രപരമായ പദ്ധതികള്‍ കൊണ്ടുവരികയാണ് ഐ4ജി എന്ന ഉദ്യമത്തിലൂടെ കെ-ഡിസ്‌ക് ലക്ഷ്യമിടുന്നത്.

കെ-ഡിസ്‌ക് മുന്‍കയ്യെടുത്ത് രണ്ടാം തവണയാണ് ഐ4ജി സംരംഭം നടപ്പിലാക്കുന്നത്. കഴിഞ്ഞവര്‍ഷം ജനുവരി 22 ന് കെ-ഡിസ്്ക് സംഘടിപ്പിച്ച ഐ4ജി ആദ്യ പതിപ്പില്‍ രാജ്യത്തെ നാല്‍പ്പത്തിയഞ്ചോളം സ്റ്റാര്‍ട്ടപ്പുകള്‍ നൂതനാശയങ്ങള്‍ അവതരിപ്പിച്ചു. മറ്റു സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചു ഉള്‍ക്കാഴ്ച പങ്കിട്ട പരിപാടികള്‍ക്ക് വിവിധ വകുപ്പുകളിലെ പ്രതിനിധികളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവയുടെ ഉത്പ്പന്നങ്ങളും പ്രതിവിധികളും അവതരിപ്പിക്കുന്നതിന് കേരളത്തില്‍ ഒരു പ്ലാറ്റ്ഫോം ലഭ്യമാക്കുന്നതുവഴി പുതുമകള്‍ വളര്‍ത്തിയെടുക്കുന്നതിന് ആരോഗ്യകരവും അനുയോജ്യവുമായ ഒരു പരിസ്ഥിതിയെ നയിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.
ബ്ലോക്കിചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി, റോബൊട്ടിക്സ് ആന്‍ഡ് പ്രോസസ് ഓട്ടോമേഷന്‍, ബിഗ് ഡാറ്റ ആന്‍ഡ് അനലിറ്റിക്സ്, ഇലക്‌ട്രിക് മൊബിലിറ്റി തുടങ്ങിയ നൂതന സാങ്കേതികവിദ്യാമേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട പൈലറ്റ്‌പ്രോജക്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആസൂത്രണ-ധനകാര്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ-ഡിസ്‌ക് ഫണ്ട് നല്‍കും.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെയോ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റേയോ രജിസ്ട്രേഷനുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്നൊവേഷന്‍ ഫോര്‍ ഗവണ്‍മെന്റ് 2021 പദ്ധതിയിലേക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ ഒമ്ബത് മുതല്‍ സ്വീകരിക്കും. 25നകം അപേക്ഷ നല്‍കണം. രജിസ്ട്രേഷന് https://kdisc.kerala.gov.in/index.php/i4g2021# എന്ന വെബ്സൈറ്റില്‍രജിസ്റ്റര്‍ ചെയ്യാം.

Related News