Loading ...

Home Europe

അഫ്ഗാന്‍ പ്രതിസന്ധി; 40,000 അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്ന് കാനഡ

ഒട്ടാവ: താലിബാന്‍ ഭരണം പിടിച്ചെടുത്ത അഫ്ഗാനില്‍ നിന്നും പലായനം ചെയ്ത അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് കാനഡ ഭരണകൂടം. 40,000 അഭയാര്‍ത്ഥികളെയാണ് കാനഡ സ്വീകരിക്കുക.

'40,000 അഭയാര്‍ത്ഥികളെ കാനഡ ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുന്നു. രാജ്യത്തെ മറ്റ് ജനങ്ങള്‍ ഇവരുടെ സംരക്ഷണത്തിനും സുരക്ഷയ്‌ക്കും വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കണം' കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വിറ്ററില്‍ കുറിച്ചു. അഫ്ഗാന്‍ പ്രതിസന്ധിയെ കുറിച്ച്‌ ജി20 ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയ്‌ക്ക് ശേഷമാണ് ജസ്റ്റിന്‍ ട്രൂഡോ ഇക്കാര്യം അറിയിച്ചത്.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും, അഫ്ഗാന്‍ ജനതയ്‌ക്കായി ശബ്ദമുയര്‍ത്താനും ഉച്ചകോടിയില്‍ തീരുമാനിച്ചു. അഫ്ഗാനിലെ നിരപരാധിയായ ആളുകള്‍ക്ക് വേണ്ടി ലോക രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

ജര്‍മനി, ഓസ്ട്രിയ, ഫ്രാന്‍സ്, ഗ്രീസ്, സ്വീഡന്‍, ഇന്ത്യ, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തിരുന്നു. അഭയാര്‍ത്ഥികള്‍ക്കായി 3,000 വിസകള്‍ ഓസ്‌ട്രേലിയ പ്രതിവര്‍ഷം നല്‍കും. ആറ് മാസത്തെ കാലാവധിയുള്ള ഇ-വിസകള്‍ അഭയാര്‍ത്ഥികള്‍ക്കായി ഇന്ത്യ നല്‍കിയിരുന്നു.

Related News