Loading ...

Home Business

ഒന്നില് കൂടുതല് അക്കൗണ്ടുള്ളവര്ക്ക് പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്, സൈന് ഔട്ട് ചെയ്യാതെ തന്നെ മറ്റൊരു അക്കൗണ്ടില് പ്രവേശിക്കാം

ദിനംപ്രതി നിരവധി ഫീച്ചറുകളുമായി ഉപയോക്താക്കളെ പിടിച്ചുനിര്‍ത്തുകയാണ് ഫെയ്‌സ്ബുക്ക്. ഇത്രത്തോളം ജനപ്രിയമായ മറ്റൊരു സോഷ്യല്‍ മീഡിയ ഇല്ലെന്ന് നിസംശയം പറയാം. ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ളവരെ ബന്ധിപ്പിക്കാന്‍ കഴിയുന്ന ഈ സോഷ്യല്‍മീഡിയയ്ക്ക് വന്‍ ജനപ്രീതിയാണ് ലഭിച്ചത്. പുതുവര്‍ഷത്തില്‍ പുതിയ ഫീച്ചര്‍റുമായെത്തിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക്.

ഫെയ്‌സ്ബുക്കില്‍ രണ്ട് അക്കൗണ്ടുള്ളവര്‍ക്ക് വേണ്ടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുള്ളവര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ അക്കൗണ്ടുകള്‍ ഇതിലൂടെ ഉപയോഗിക്കാം. നിലവില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് മാറണമെങ്കില്‍ സൈന്‍ ഔട്ട് ചെയ്യണം. എന്നാല്‍ ഇനി മുതല്‍ അക്കൗണ്ട് സൈന്‍ ഔട്ട് ചെയ്യാതെ തന്നെ മറ്റൊരു അക്കൗണ്ടില്‍ കയറാം. അക്കൗണ്ട് സ്വിച്ച് ചെയ്താല്‍ മാത്രം മതി. ഇത്തരത്തിലൊരു പുതിയ ഫീച്ചറാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്.

Related News