Loading ...

Home cinema

ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങള്‍ വിതരണം ചെയ്​തു; ഫാല്‍ക്കേ അവാര്‍ഡ്​ രജനീകാന്ത്​ ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: 67ാമത്​ ദേശീയ ചലച്ചിത്ര പുരസ്​കാര വിതരണം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്നു. ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവാണ്​ പുരസ്​കാരങ്ങള്‍ വിതരണം ചെയ്​തത്​. 51ാമത്​ ദാദാ സാഹെബ്​ ഫാല്‍ക്കെ പുരസ്​കാരം തമിഴ്​ നടന്‍ രജനീകാന്തിന്​ സമ്മാനിച്ചു.

മികച്ച നടന്‍മാരായി തെര​ഞ്ഞെടുക്കപ്പെട്ട ധനുഷും (അസുരന്‍) മനോജ്​ ബാജ്​പേയിയും (ഭോന്‍സ്​ലെ) പുരസ്​കാരങ്ങള്‍ ഏറ്റുവാങ്ങി. ​മണികര്‍ണിക, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്​ കങ്കണ റണാവത്താണ്​ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്​.

കോവിഡ്​ കാരണം അനിശ്ചിതമായി കാലതാമസം നേരിട്ട പുരസ്​കാരങ്ങളാണ്​ മാര്‍ച്ചില്‍ പ്രഖ്യാപിച്ചത്​. 2019 മുതലുള്ള സിനിമകള്‍ക്കാണ് പുരസ്​കാരങ്ങള്‍ നല്‍കിയത്​. 11 പുരസ്​കാരങ്ങളാണ്​ ഇത്തവണ മലയാള സിനിമക്ക്​ ലഭിച്ചത്​. മികച്ച സിനിമയായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്​ത 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' ആണ്​ തിര​െഞ്ഞടുക്കപ്പെട്ടത്​. മറ്റ്​ രണ്ട്​ പുരസ്​കാരങ്ങളും മരക്കാറിന്​ ലഭിച്ചു. മികച്ച വസ്​ത്രാലങ്കാരം (സുജിത്​, സായി) വിഎഫ്‌എക്സ് (സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍)​ എന്നിവര്‍ക്കാണ്​ പുരസ്​കാരം ലഭിച്ചത്​.

സജിന്‍ബാബു സംവിധാനം ചെയ്​ത മലയാള സിനിമയായ ബിരിയാണിക്ക്​ പ്രത്യേക പരാമര്‍ശം ലഭിച്ചു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്​ത കള്ളനോട്ടം ആണ്​ മികച്ച മലയാള സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്​. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്​കാരവും മലയാളത്തിനാണ്​. ജല്ലിക്കെട്ടിനായി കാമറ ചലിപ്പിച്ച ഗിരീഷ്​ ഗംഗാധരനാണ്​ പുരസ്​കാരം.​ മികച്ച ഗാനരചയിതാവ്​ പ്രഭാവര്‍മയാണ്​, സിനിമ കോളാമ്ബി. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത്, സിനിമ ഹെലന്‍ (മലയാളം). ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയറും നേടിയിരുന്നു. 'ഒരു പാതിരാ സ്വപ്നം പോലെ' എന്ന മലയാള ചിത്രം മികച്ച കുടുംബമൂല്യങ്ങളുള്ള സിനിമക്കുള്ള പുരസ്കാരം നേടി.
മികച്ച സംവിധായകന്‍ സഞ്ചയ്​​ പുരം സിങ്​ ചൗഹാനാണ്​. സിനിമ 72 ഹൂറയ്​ന്‍ (ഹിന്ദി). സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം സഞ്ജയ് സൂരി എഴുതിയ 'എ ഗാന്ധിയന്‍ അഫയര്‍: ഇന്ത്യാസ്​ ക്യൂരിയസ്​ പോര്‍ട്രയല്‍ ഓഫ്​ ലവ്​ ഇന്‍ സിനിമ'ക്കാണ്​. സോഹിനി ഛത്തോപാധ്യായാണ് മികച്ച ചലച്ചിത്ര നിരൂപകന്‍​. വെട്രിമാരന്‍ സംവിധാനം ചെയ്​ത അസുരനാണ് മികച്ച തമിഴ്​ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്​​.
തമിഴ് ​നടന്‍ വിജയ്​ സേതുപതിക്ക് (സൂപ്പര്‍ ഡീലക്​സ്)​ മികച്ച സഹനടനുള്ള പുരസ്​കാരം ലഭിച്ചു. തമിഴ്​ സിനിമയായ വിശ്വാസത്തിലൂടെ ഡി. ഇമ്മന്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്​കാരം നേടി. മലയാളിയായ റസൂല്‍ പൂക്കുട്ടിക്കാണ്​ മികച്ച ശബ്​ദലേഖനത്തിനുള്ള പുരസ്​കാരം.
വിവേക്​ അഗ്​നിഹോത്രിയുടെ താഷ്​കന്‍റ്​ ഫൈല്‍സി​നാണ്​ മികച്ച സംഭാഷണത്തിനുള്ള പുരസ്​കാരം. ചിത്രത്തിലെ പ്രകടനത്തിന്​ അദ്ദേഹത്തിന്‍റെ ഭാര്യ പല്ലവി ജോഷി മികച്ച സഹനടിക്കുള്ള പുരസ്​കാരം നേടി. അന്തരിച്ച നടന്‍ സുശാന്ത്​ സിങ്​ രജ്​പുത്തിന്‍റെ 'ഛിച്ചോരെ' ആണ്​ മികച്ച ഹിന്ദി ചിത്രം. കള്ള നോട്ടമാണ്​ ഏറ്റവും മികച്ച മലയാളം ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്​.
ഫീച്ചര്‍ വിഭാഗം പുരസ്​കാരങ്ങള്‍മികച്ച പണിയ ഫിലിം: കെഞ്ചിറ
മികച്ച തമിഴ് ചിത്രം: അസുരന്‍
മികച്ച ഹിന്ദി സിനിമ: ചിചോര്‍
മികച്ച ആക്ഷന്‍ സംവിധാനം: അവാനെ ശ്രീമണ്ണാരായണ (കന്നഡ)
മികച്ച നൃത്തസംവിധാനം: മഹര്‍ഷി (തെലുങ്ക്)
പ്രത്യേക ജൂറി അവാര്‍ഡ്: ഒത്ത സെരുപ്പ് വലുപ്പം 7 (തമിഴ്)
മികച്ച നിര്‍മ്മാണ ഡിസൈന്‍: ആനന്ദി ഗോപാല്‍ (മറാത്തി)
മികച്ച എഡിറ്റിംഗ്: ജേഴ്സി (തെലുങ്ക്) മികച്ച ഓഡിയോഗ്രഫി: ഐവ്ഡു (ഖാസി)
മികച്ച തിരക്കഥ (യഥാര്‍ഥം): ജ്യേഷ്‌തോപുത്രോ (ബംഗാളി)
മികച്ച തിരക്കഥ (അഡാപ്റ്റഡ്): ഗുംനാമി (ബംഗാളി)
മികച്ച തിരക്കഥ (ഡയലോഗുകള്‍): താഷ്‌കന്‍റ ഫയല്‍സ്​ (ഹിന്ദി)
മികച്ച വനിതാ ഗായിക: ബാര്‍ഡോയ്ക്ക് (മറാത്തി) സവാനി രവീന്ദ്ര
മികച്ച പുരുഷ ഗായകന്‍: ബി.പ്രാക് (ഹിന്ദി) കേസരി
മികച്ച ബാലതാരം: കെഡിക്ക് (തമിഴ്) നാഗാ വിശാല്‍
മികച്ച സഹനടി: താഷ്‌കന്‍റ്​ ഫയല്‍സ്​ (ഹിന്ദി) പല്ലവി ജോഷി
മികച്ച സഹനടന്‍: സൂപ്പര്‍ ഡീലക്‌സ്​ (തമിഴ്) വിജയ് സേതുപതി
മികച്ച കുട്ടികളുടെ സിനിമ: കസ്തൂരി (ഹിന്ദി)
പരിസ്ഥിതിയെക്കുറിച്ചുള്ള മികച്ച ചിത്രം: വാട്ടര്‍ ബരിയല്‍ (മോണ്‍പ)
സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രം: ആനന്ദി ഗോപാല്‍ (മറാത്തി)
മികച്ച മികച്ച ജനപ്രിയ സിനിമ: മഹര്‍ഷി (തെലുങ്ക്)
നോണ്‍-ഫീച്ചര്‍ ഫിലിം വിഭാഗം പുരസ്​കാരങ്ങള്‍മികച്ച വിവരണം: വൈല്‍ഡ് കര്‍ണാടക- ഡേവിഡ് ആറ്റന്‍ബറോ.
മികച്ച സംഗീത സംവിധാനം: ക്രാന്തി ദര്‍ശി ഗുരുജിക്ക് ബിഷാജ്യോതി - സമയത്തിന് മുന്നില്‍ (ഹിന്ദി)
മികച്ച എഡിറ്റിംഗ്: ഷട്ട് അപ്പ് സോന -അര്‍ജുന്‍ ഗൗരിസാരിയ (ഹിന്ദി / ഇംഗ്ലീഷ്)
മികച്ച ഓഡിയോഗ്രഫി: രാധ (മ്യൂസിക്കല്‍)
മികച്ച ഛായാഗ്രഹണം: സോന്‍സി- സവിത സിംഗ് (ഹിന്ദി)
മികച്ച സംവിധാനം: നോക്ക് നോക്ക് നോക്ക്​- സുധാന്‍ഷു സരിയ (ഇംഗ്ലീഷ് / ബംഗാളി)
കുടുംബ മൂല്യങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രം: ഒരു പാതിര സ്വപ്‌നം പോലെ (മലയാളം)
മികച്ച ഹ്രസ്വ ചിത്രം: കസ്റ്റഡി (ഹിന്ദി / ഇംഗ്ലീഷ്)
മികച്ച ആനിമേഷന്‍ ഫിലിം: രാധ (മ്യൂസിക്കല്‍)
മികച്ച അന്വേഷണാത്മക ചിത്രം: ജക്കല്‍ (മറാത്തി)
മികച്ച വിദ്യാഭ്യാസ സിനിമ: ആപ്പിള്‍ ആന്‍ഡ്​ ഓറഞ്ച്​ (ഇംഗ്ലീഷ്)
സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രം: ഹോളി റൈറ്റ്സ് (ഹിന്ദി), ലഡ്‌ലി (ഹിന്ദി)
മികച്ച പരിസ്ഥിതി സിനിമ: സ്റ്റോര്‍ക്ക് സേവ്യേഴ്സ് (ഹിന്ദി)
മികച്ച പ്രമോഷണല്‍ ഫിലിം: ദി ഷവര്‍ (ഹിന്ദി)
മികച്ച കലാസാംസ്കാരിക സിനിമ: ശ്രീക്ഷേത്ര-റു-സാഹിജാത (ഒഡിയ)
മികച്ച സംവിധായക അരങ്ങേറ്റം: ഖിസ (മറാത്തി) നായി -രാജ് പ്രീതം




Related News