Loading ...

Home youth

നമ്മുടെ സഹായം ചോദിച്ച് നാസ, ഒപ്പം സമ്മാനവും

പ്രോഗ്രാമിങ്ങിൽ മികച്ച കഴിവുണ്ടോ നിങ്ങൾക്ക്? മികവുറ്റ ഒരു ആപ്ലിക്കേഷന്റെ നിർമാണത്തിന് വേണ്ട നിർദേശങ്ങൾ നൽകാനാകുമോ? ‘ഉവ്വ്’ എന്നാണ് ഉത്തരമെങ്കിൽ നാസയ്ക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. വെറുതെ സഹായം ആവശ്യപ്പെടുക മാത്രമല്ല മികച്ച നിർദേശങ്ങളാണെങ്കിൽ സമ്മാനവും ലഭിക്കും.ബഹിരാകാശ യാത്രികരെ മികച്ച രീതിയിൽ ‘അസിസ്റ്റ്’ ചെയ്യാൻ സഹായിക്കുന്ന തരം സ്മാർട് വാച്ച് ആപ്ലിക്കേഷനു വേണ്ടിയാണ് നാസ ടൂർണമെന്റ് ലാബ് (എൻടിഎൽ) മത്സരം നടത്തുനത്. മത്സരം ഇതാണ്–രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആസ്ട്രോനട്ടുകൾക്ക് സഹായകരമാകും വിധമുള്ള ‌സ്മാർട് വാച്ച് ആപ്ലിക്കേഷന്റെ ജനറൽ യൂസർ ഇന്റർഫേസ് ഡിസൈൻ ചെയ്യുക. ഡിസൈനിങ്ങിൽ ഹാർഡ്‌വെയർ റഫറൻസായി സാംസങ് ഗിയർ 2 ഉപയോഗിക്കാനാണ് നിർദേശം. അതായത് ഗിയർ 2വിന്റെ സ്ക്രീനിന് പാകമാകും വിധമായിരിക്കണം ഡിസൈനിങ്.

nasa2
ഒരു ബഹിരാകാശയാത്രികന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കും വിധമുള്ള ഫങ്ഷനുകൾ ഉൾപ്പെടുത്തിയ ആപ്പ് തയാറാക്കുകയെന്നതാണു മത്സരം. നിലവിൽ ലാപ്ടോപ്പുകളും ഐപാഡുകളുമാണ് ഇക്കാര്യത്തിന് യാത്രികരെ സഹായിക്കുന്നത്. അപകടമുന്നറിയിപ്പ് നൽകുന്ന ആപ്, സമയം നോക്കുന്നതുമായി ബന്ധപ്പെട്ട ക്രൂ ടൈംലൈൻ ആപ്ലിക്കേഷൻ, ടൈമർ എന്നിവയുണ്ടാകണം. ബഹിരാകാശ യാത്രികരുടെ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യാൻ സഹായിക്കുന്നതായിരിക്കണം ക്രൂ ടൈംലൈൻ ആപ്. ബഹിരാകാശ നിലയത്തിന് ഭൂമിയുമായി വോയിസ് വഴിയോ വിഡിയോ വഴിയോ ആശയവിനിമയം സാധ്യമാണോയെന്ന സൂചന നൽകുന്ന കമ്മ്യൂണിക്കേഷൻ സ്റ്റാറ്റസ് ആപ്പും അത്യാവശ്യം. കൂടാതെ നിങ്ങളുടേതായുള്ള ആപ് നിർദേശങ്ങളും നാസ സ്വാഗതം ചെയ്യുന്നു. ഈ ഫങ്ഷനുകളെല്ലാം പ്രവർത്തിക്കുന്ന ഒരൊറ്റ ആപ്പാണ് വേണ്ടത്, അല്ലാതെ വ്യത്യസ്തമായിട്ടുള്ളവയല്ല.1500 ഡോളർ(ഏകദേശം 90,000 രൂപ)യാണ് മികച്ച ഡിസൈനുള്ള സമ്മാനം. സെപ്റ്റംബർ ഒൻപതു മത്സരിക്കാം. റജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും നാസയുടെ വെബ്സൈറ്റ് അല്ലെങ്കിൽ Freelancer.in/contest/challenges/nasa സന്ദർശിക്കുക. ഓഗസ്റ്റ് 15 വരെ 18 പേരാണ് മത്സരത്തിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
app-nasa
ബഹിരാകാശനിലയത്തിൽ പ്രവർത്തിക്കാവുന്ന ഹ്യുമനോയ്ഡ് റോബട്ടിനു വേണ്ട നിർദേശങ്ങളും ചൊവ്വാദൗത്യത്തിൽ സഹായകരമായ നിർദേശങ്ങളുമെല്ലാം നേരത്തെ നാസ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാസ ടൂർണമെന്റ് ലാബിന്റെ കീഴിൽ മറ്റു മത്സരങ്ങളും ഇടയ്ക്കിടെ നടത്താറുണ്ട്.

Related News