Loading ...

Home Europe

ഫ്രാന്‍സ്​ കോവിഡ്​ അഞ്ചാം തരംഗത്തിന്‍റെ ആരംഭത്തിലെന്ന്​ ആരോഗ്യമന്ത്രി

പാരീസ്​: ഫ്രാന്‍സ്​ കോവിഡ്​ അഞ്ചാം തരംഗത്തിന്‍റെ ആരംഭത്തിലാണെന്ന്​ ആരോഗ്യമന്ത്രി ഒലിവര്‍ ​വെറന്‍. ടി.എഫ്​ 1 ചാനലിന്​ നല്‍കിയ അഭിമുഖത്തിലാണ്​ പ്രതികരണം.

അയല്‍രാജ്യങ്ങ​ളെ പോലെ തന്നെ ഫ്രാന്‍സും കോവിഡ്​ അഞ്ചാം തരംഗത്തിന്‍റെ ആരംഭത്തിലാണെന്ന്​ അദ്ദേഹം പറഞ്ഞു. കോവിഡില്‍ നിന്ന്​ ലോകരാജ്യങ്ങള്‍ കരകയറുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ്​ ആശങ്കപ്പെടുത്തുന്ന പ്രഖ്യാപനവുമായി ഫ്രഞ്ച്​ മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്​.

കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ 11,883 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 10,000 കടക്കുന്നത്​. കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്നതിനിടെ പുതിയ ചില നിയന്ത്രണങ്ങള്‍ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമാനുവല്‍ മാക്രോണ്‍ രാജ്യത്ത്​ പ്രഖ്യാപിക്കുകയും ചെയ്​തിട്ടുണ്ട്​.

65 വയസിന്​ മുകളില്‍ പ്രായമുള്ളവരില്‍ വാക്​സിന്‍ ബൂസ്റ്റര്‍ ഡോസ്​ സ്വീകരിച്ചവര്‍ക്ക്​ മാത്രമാവും റസ്റ്ററന്‍റുകളിലും സാംസ്​കാരിക പരിപാടികളിലും ഇന്‍റര്‍സിറ്റി ട്രെയിനുകളിലും പ്രവേശനമുണ്ടാവുക. വാക്​സിന്‍ സ്വീകരിക്കാത്തവര്‍ ഇതിനായി മുന്നോട്ട്​ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related News