Loading ...

Home Europe

ജർമനിയിൽ ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ കാ​ല​ത്തെ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച്‌ നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്

മ്യൂ​ണി​ക്ക്: ജ​ര്‍​മ​ന്‍‌ ന​ഗ​ര​മാ​യ മ്യൂ​ണി​ക്കി​ല്‍ ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ കാ​ല​ത്തെ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച്‌ നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്.ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.പ്ര​ധാ​ന റെ​യി​ല്‍ സ്റ്റേ​ഷ​ന് സ​മീ​പം ഡോ​ണേ​ഴ്‌​സ്‌​ബെ​ര്‍​ഗ​ര്‍ ബ്രി​ഡ്ജി​ന​ടു​ത്ത് ട​ണ​ല്‍ പ​ണി​ക്കി​ടെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സ്‌​ഫോ​ട​ന​ത്തി​ന്‍റെ ശ​ക്തി​യി​ല്‍ ഒ​രു എ​ക്‌​സ്‌​ക​വേ​റ്റ​ര്‍ മ​റി​ഞ്ഞു. സ്ഫോ​ട​ന​ത്തെ​ത്തു​ട​ര്‍​ന്നു മ്യൂ​ണി​ക്കി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ട്രെ​യി​ന്‍ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.250 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് ബ​വേ​റി​യ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ജോ​ക്കിം ഹെ​ര്‍​മ​ന്‍ പ​റ​ഞ്ഞു. വ​ലി​പ്പ​വും രൂ​പ​വും വ​ലി​ശ ശ​ക്തി​യു​ള്ള ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന സൂ​ച​ന​യാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.




Related News