Loading ...

Home Europe

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ് റിപ്പബ്ളിക് ദിനം ആഘോഷിച്ചു

ഫ്രാങ്ക്ഫര്‍ട്ട്: ഭാരതത്തിന്‍റെ അറുപത്തി ഒന്പതാമത് റിപ്പബ്ളിക് ദിനം ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോണ്‍സല്‍ ജനറല്‍ പ്രതിഭാ പാര്‍ക്കര്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം പ്രസിഡന്‍റിന്‍റെ റിപ്പബ്ളിക് ദിന സന്ദേശം വായിച്ചു. 

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ മ്യൂസിക് അക്കാഡമിയുടെ ശിക്ഷണത്തിലുള്ളവര്‍ ദേശഭക്തി ഗാനാലാപനം നടത്തി. തുടര്‍ന്നു കോണ്‍സുലേറ്റ് ഹാളില്‍ റിപ്പബ്ളിക് ദിനാഘോഷത്തിന്‍റെ ഭാഗമായി മധുരപലഹാരങ്ങളും ലഘു ഭക്ഷണവും വിതരണം ചെയ്തു. 

വൈകുന്നേരം ഫ്രാങ്ക്ഫര്‍ട്ട് വെസ്റ്റിന്‍ഡ് ഗ്രാന്‍ഡ് ഹോട്ടലില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് അത്താഴവിരുന്ന് നടത്തി. ജര്‍മന്‍ ഗവണ്‍മെന്‍റിനെ പ്രതിനിധീകരിച്ച്‌ ട്രാന്‍സ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി റൈനര്‍ ബോംബാ, ഫ്രാങ്ക്ഫര്‍ട്ടിലുള്ള മറ്റു രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍, ഫ്രാങ്ക്ഫര്‍ട്ടിലും സമീപപ്രദേശങ്ങളിലുമുള്ള സിറ്റി മേയര്‍മാര്‍, വിവിധ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികള്‍, എയര്‍ ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ടൂറിസ്റ്റ് ഓഫീസ് എന്നിവയിലെ സ്റ്റാഫ് അംഗങ്ങള്‍, വ്യവസായികള്‍, പത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അത്താഴ വിരുന്നില്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

Related News