Loading ...

Home Europe

യു.കെയില്‍ ഒമിക്രോണ്‍ ഭീതി; മൂന്നാം ദിവസവും ലക്ഷത്തിനടുത്ത്​ പുതിയ കോവിഡ്​ കേസുകള്‍

ലണ്ടന്‍: യു.കെയില്‍ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപകമായി പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്​.തുടര്‍ച്ചയായ മൂന്നാം ദിവസവും ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്​ പ്രതിദിന കോവിഡ്​ കേസുകളുടെ വര്‍ധന.വെള്ളിയാഴ്ച 93,045 പേര്‍ക്ക്​ പുതുതായി ​കോവിഡ്​ സ്​ഥിരീകരിച്ചതായി ബ്രിട്ടീഷ്​ സര്‍ക്കാര്‍ അറിയിച്ചു. പുതുതായി കൂടുതല്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട്​ ചെയ്​തതോടെ യു.കെയില്‍ കോവിഡ്​ ബാധിതരുടെ എണ്ണം 1.11 കോടിയായി. 111 മരണവും പുതുതായി സ്​ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,47,000 ആയി. ഒമിക്രോണാണ്​ ഇപ്പോള്‍ രാജ്യത്ത്​ പടര്‍ന്നുപിടിക്കുന്ന പ്രധാന വകഭേദം. ഒരാഴ്ച മുമ്ബ്​ മുന്നറിയിപ്പ്​ നല്‍കിയ സുനാമി ഇപ്പോള്‍ ഞങ്ങളെ ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും സ്​കോട്ട്​ലന്‍റ്​ ഫസ്റ്റ്​ മിനിസ്റ്റര്‍ നികോള സ്റ്റര്‍ജന്‍ അറിയിച്ചു. യൂറോപ്പില്‍ ഏറ്റവും വേഗത്തില്‍ വാക്​സിന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിനൊപ്പം ഒമിക്രോണിന്‍റെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുക കൂടിയാണ്​ ലക്ഷ്യമെന്ന്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സന്‍ പറഞ്ഞു.

Related News