Loading ...

Home cinema

നിര്‍ധന നേത്ര രോഗികള്‍ക്കായി 'കാഴ്ച 3' : നേത്ര ചികിത്സ പദ്ധതിയുമായി മമ്മൂട്ടി

കൊച്ചി: നിര്‍ധനരായ നേത്ര രോഗികള്‍ക്കായി മമ്മൂട്ടിയും അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയും ചേര്‍ന്ന് തുടക്കമിട്ട 'കാഴ്ച' നേത്ര ചികിത്സ പദ്ധതി വീണ്ടും.
'കാഴ്ച 3' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ഞായറാഴ്ച മമ്മൂട്ടി തുടക്കമിടും. ആദിവാസി മേഖലയില്‍ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങളാണു മൂന്നാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നതെന്ന് ആശുപത്രി ഡയറ്കര്‍ ഫാ. ഡോ. വര്‍ഗീസ് പൊട്ടക്കല്‍ അറിയിച്ചു. 2005ല്‍ ആണ് പദ്ധതിയുടെ ആരംഭം. നൂറു കണക്കിന് നേത്ര ചികിത്സ ക്യാമ്ബുകള്‍ കേരളത്തിലും ലക്ഷദ്വീപിലുമായി നടത്തുകയും ഒരു വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് സഹായമെത്തിക്കുകയും ചെയ്​തിരുന്നു. പ്രശസ്​ത നേത്ര രോഗ വിദഗ്ദന്‍ ഡോ. ടോണി ഫെര്‍ണാണ്ടസുമായി ചേര്‍ന്ന് 2015ല്‍ കാഴ്ച രണ്ടാം ഘട്ടവും ആരംഭിച്ചിരുന്നു. കേരളത്തിലെ സ്വകാര്യമേഖലയില്‍ ആരംഭിച്ച നേത്രബാങ്കായ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ നേത്ര ബാങ്കിന്‍റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചാണ് വീണ്ടും കാഴ്ച അവതരിക്കുന്നത്. മമ്മൂട്ടിയുടെ ജീവ കാരുണ്ണ്യ സംരംഭം ആയ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആണ് പദ്ധതി നടപ്പിലാക്കുക.

Related News