Loading ...

Home cinema

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിംഗ്!!'മാസ്റ്ററെ'യും 'സ്പൈഡര്‍മാനെ'യും പിന്നിലാക്കി പുഷ്‍പ

സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ഹൈപ്പ് ഉയര്‍ത്തി എത്തിയ ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ 'പുഷ്‍പ.
പ്രതിനായകനായി തെലുങ്ക് അരങ്ങേറ്റത്തിന് ഫഹദ് ഫാസിലും.എന്നാല്‍ സമീപകാലത്ത് വന്‍ ഹൈപ്പുമായി എത്തുന്ന പല ചിത്രങ്ങള്‍ക്കും സംഭവിച്ചതുപോലെ സമ്മിശ്ര പ്രതികരണമാണ് റിലീസ് ദിനത്തില്‍ ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്‍റെ ആദ്യദിന കളക്ഷനില്‍ പ്രീ-റിലീസ് ഹൈപ്പ് നല്‍കിയ പ്രതീക്ഷകള്‍ പ്രതിഫലിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ പറയുന്നത്. ആദ്യ സൂചനകള്‍ അനുസരിച്ച്‌ ചിത്രം ആദ്യദിനം നേടിയത് 44- 46 കോടിയാണെന്ന് കൊയ്‍മൊയ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്ര, തെലങ്കാന മേഖലകളില്‍ നിന്നു മാത്രം 30 കോടിയുടെ ഷെയര്‍ ലഭിച്ചതായി ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തമിഴ്നാട്ടില്‍ 3.75 കോടിയാണ് ആദ്യദിവസത്തെ കളക്ഷന്‍. ഹിന്ദി പതിപ്പിന് 3 കോടിയും ആദ്യദിനം ലഭിച്ചു. പെയ്‍ഡ് പ്രീമിയറും ആദ്യദിന കളക്ഷനും ചേര്‍ന്ന് അമേരിക്കയില്‍ നിന്നു മാത്രം ചിത്രം 8.5 ലക്ഷം ഡോളര്‍ നേടിയെന്നാണ് കണക്ക്.അതെസമയം വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്റര്‍ ആയിരുന്നു ഇതുവരെ ഒന്നാമത് ഉണ്ടായിരുന്നത് . 42.2 കോടിയാണ് മാസ്റ്ററിന്‍റെ ആദ്യദിന കളക്ഷന്‍. രണ്ടാംസ്ഥാനത്ത് ഈ വാരം തന്നെ റിലീസ് ചെയ്യപ്പെട്ട മാര്‍വെലിന്‍റെ ഹോളിവുഡ് ചിത്രം സ്പൈഡര്‍മാന്‍ നോ വേ ഹോം ആണ്.

Related News