Loading ...

Home cinema

വ്യത്യസ്ത പ്രമേയവുമായി ഇന്ദ്രന്‍സിന്റെ ശുഭദിനം, റിലീസിനൊരുങ്ങുന്നു

ഇന്ദ്രന്‍സും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന "ശുഭദിനം" പൂര്‍ത്തിയായി. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ശുഭദിനം .ജനശ്രദ്ധനേടിയ മാച്ച്‌ ബോക്സ്, തി.മി.രം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ശിവറാം മണി.സിഥിന്‍ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാമുഹൂര്‍ത്തങ്ങള്‍ മുന്നോട്ടു സഞ്ചരിക്കുന്നത്. മറ്റുള്ളവരുടെ ജീവിതത്തിലെന്നപോലെ തന്നെ സിഥിന്റെ ജീവിതത്തിലും ധാരാളം പ്രശ്നങ്ങളുണ്ട്. തന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കുമൊരു പരിഹാരം എന്ന നിലയ്ക്ക് അയാളൊരു പോംവഴി തിരഞ്ഞെടുക്കുന്നു.

സമയത്തില്‍ വിശ്വാസമുള്ള സിഥിന്‍ അതിനായി ഒരു ശുഭദിനവും ശുഭമുഹൂര്‍ത്തവും കണ്ടെത്തുന്നു. പോംവഴി നടപ്പാക്കാന്‍ തന്നെകൊണ്ട് കഴിയുമോ എന്നുറപ്പില്ലാതെ, മനസ്സില്ലാമനസ്സോടെ ശുഭദിനത്തില്‍ മാത്രം പൂര്‍ണ്ണമായി വിശ്വസിച്ച്‌ സിഥിന്‍ ആ സാഹസത്തിനിറങ്ങി പുറപ്പെടുന്നു. ആ പുറപ്പാട് അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സന്ദര്‍ഭങ്ങളിലേക്കാണ് അയാളെ നയിക്കുന്നതെന്ന് അയാളൊരിക്കലും അറിഞ്ഞിരുന്നില്ല. ജീവിതത്തില്‍ നാം എടുക്കുന്ന തീരുമാനങ്ങളും അതിന്റെ ചെറുതും വലുതുമായ പരിണിതഫലങ്ങളുമെല്ലാം നര്‍മ്മത്തില്‍ ചാലിച്ച്‌ അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം.


Related News