Loading ...

Home cinema

കാനില്‍ തിളങ്ങാനൊരുങ്ങി പാര്‍വതി, ജയരാജ് മലയാള സിനിമാ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: 71ാമത് കാന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങാന്‍ ഇന്ത്യയില്‍ നിന്നുള്ള പ്രദേശിക ചിത്രങ്ങളും അവയുടെ അണിയറ പ്രവര്‍ത്തകരും. അസമീസ്, മലയാളം, ബംഗാളി, ജസരി ഭാഷകളില്‍ നിന്നുള്ള സിനിമകള്‍ ഇന്ത്യന്‍ പവലിയനില്‍ പ്രദര്‍ശിക്കപ്പെടും.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപ മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ പവലിയനില്‍ സംഘടിപ്പിക്കുന്നത്.

ഭയാനകം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ജയരാജ്, ടേക്ക് ഓഫിലൂടെ പ്രത്യേക ജൂറി പരാമര്‍ശം നേടിയ പാര്‍വതി എന്നിവര്‍ മേളയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് ജോയിന്റ് സെക്രട്ടറി (ഫിലിംസ്) അശോക് കുമാര്‍ പര്‍മാര്‍, കേന്ദ്ര വിദേശ കാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി (ഇ ഡി) വിനോദ് കെ ജേക്കബ്, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂന്‍ ജോഷി, സെന്‍സര്‍ ബോര്‍ഡ് അംഗം വാണി ടികൂ, സംവിധായകര്‍ ഷാജി എന്‍ കരുണ്‍, ജാനു ബറുവ, ഭരത് ബാല, എന്നിവരും ഇന്ത്യാ പവിലിയനില്‍ പങ്കെടുക്കും.

ഇന്തോ-ഫ്രഞ്ച് ചിത്രം ധനുഷിന്റെ എക്‌സ്ട്രാ ഓര്‍ഡിനറി െൈലഫ് ജേര്‍ണി ഓഫ് ഫക്കീര്‍. ടി ഫോര്‍ താജ്മഹല്‍ എന്നീ ചിത്രങ്ങളുടെ ലോഞ്ചിനും ഇന്ത്യന്‍ പവലിയന്‍ വേദിയാകുന്നു.

കങ്കണ റണാവത്ത്, ഐശ്വര്യ റായ്, സോനം കപൂര്‍, ഹുമ ഖുറേഷി, ദീപിക പദുക്കോണ്‍ തുടങ്ങിയവര്‍ വിവിധ ഉല്‍പന്നങ്ങളുടെ പരസ്യവുമായി ബന്ധപ്പെട്ട് റെഡ് കാര്‍പ്പറ്റില്‍ സാന്നിധ്യം അറിയിക്കുന്നുണ്ട്.

Related News