Loading ...

Home cinema

അച്ഛന്റെ കൈ പിടിച്ച്‌ ശ്വേതയും വരുന്നു... അഭിനയത്തിലേക്ക്

ബച്ചന്‍ കുടുംബത്തില്‍ നിന്ന് മറ്റൊരു താരോദയം കൂടി. അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മകള്‍ ശ്വേത ബച്ചനും അഭിനയരംഗത്തേക്ക് കാലെടുത്തു വയ്ക്കുകയാണ്. അതും അച്ഛനൊപ്പം തന്നെ. പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കല്യാണിന്റെ പരസ്യത്തിലാണ് ഇനി അച്ഛനും മകളും ഒരുമിച്ച്‌ അഭിനയിക്കുക. കല്യാണിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളാണ് ബച്ചന്‍. പരസ്യത്തിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. ജൂണ്‍ 17 ഫാതേഴ്‌സ് ഡേ ആയതിനാല്‍ ഇത്തവണ പരസ്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന തീമും അതാണെന്ന് റിപ്പോര്‍ട്ടുകള്‍
. എല്‍ ആന്‍ഡ് കെ സാച്ചിയാണ് പരസ്യത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സ്‌കള്‍പ്‌ചേഴ്സ് പ്രൊഡക്ഷന്റെ ബാനറില്‍ ജി.ബി വിജയ് ആണ് പരസ്യചിത്രം ഒരുക്കുന്നത്..ബച്ചന്റെ രണ്ടാമത്തെ മകന്‍ അഭിഷേക് ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്ക് പ്രവേശിച്ചുവെങ്കിലും ശ്വേത അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നിരുന്നില്ല. പകരം മുത്തച്ഛന്റെ പാത പിന്തുടര്‍ന്ന് എഴുത്ത് തിരഞ്ഞെടുക്കുകയായിരുന്നു. കവിയായിരുന്നു അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശ് റായ് ബച്ചന്‍.ശ്വേത രചിച്ച ആദ്യ നോവല്‍ à´ˆ ഒക്ടോബറില്‍ പുറത്തിറങ്ങുകയാണ്. പാരഡൈസ് ടവേഴ്സ് എന്നാണ് കന്നി നോവലിന്റെ പേര്. മലയാളത്തില്‍ മഞ്ജു വാര്യരാണ് ബച്ചന്റെ മകളുടെ വേഷത്തില്‍ അഭിനയിക്കുന്നത്. ജൂലൈയില്‍ പരസ്യം പുറത്തിറങ്ങും. 

Related News