Loading ...

Home Kerala

ആര്‍ദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു; കൊല്ലം ജില്ലക്ക്‌ ഒന്നാം സ്‌ഥാനം

തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്കാരം 2020- 21 ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു.നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്ര മിഷന്റെ  പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗീകാരമായി ആര്‍ദ്രകേരളം പുരസ്കാരം നൽകുന്നത്. ജില്ലാ പഞ്ചായത്ത് തലത്തിലുള്ള അവാര്‍ഡിനും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അവാര്‍ഡിനും കൊല്ലം ജില്ല ഒന്നാം സ്ഥാനം നേടി. 

Related News