Loading ...

Home Europe

കേരളത്തിലേക്ക് സഹായഹസ്തവുമായി സ്വിസ് മലയാളി കുട്ടികൾ

സൂറിച്ച്∙ കേരളത്തിലെ നിർധനരായ വിദ്യാർഥികൾക്ക് സഹായഹസ്തവുമായി സ്വിസ് മലയാളി സംഘടനയായ കേളിയുടെ നേതൃത്വത്തിൽ സ്വിസ് മലയാളി കുട്ടികൾ. കഴിഞ്ഞ ഒൻപത് വർഷമായി കിന്റർ ഫോർ കിന്റർ എന്ന പദ്ധതിയിലൂടെ സ്വിസ് മലയാളി കുട്ടികൾ നൽകി വരുന്ന സഹായത്തിന്റെ തുടർച്ചയാണ് ഈ വർഷവും നൽകിയത്. അഞ്ഞൂറിൽ പരം കുട്ടികൾക്ക് പാറ്റന്റ് ഷാഫ്റ്റ് പദ്ധതി വഴി സഹായവും ആദിവാസി മേഖലയിലെ സമർത്ഥരായ കുട്ടികൾക്ക് സ്കോളർഷിപ്പും കൂടാതെ ഉന്നത വിദ്യാഭ്യാസത്തിനായി മൈക്രോ ക്രെഡിറ്റ്‌ സഹായവും കേളിയുടെ രണ്ടാം തലമുറ കിന്റർ ഫോർ കിന്റർ പ്രോജക്ടിലൂടെ നൽകിയതായി പ്രൊജക്റ്റ് മാനേജർ സോബി പറയംപിള്ളി അറിയിച്ചു.തൃശ്ശൂരിൽ വച്ചു നടന്ന ചടങ്ങിൽ സ്വിസ് മലയാളി കുട്ടികളുടെ പ്രതിനിധി ആയ പ്രിയങ്ക കാട്ടുപാലം ചെക്ക് കൈമാറി. കേളിയുടെ മറ്റു സാമൂഹ്യ പദ്ധതികൾക്ക് പുറമേ ഒമ്പത് ലക്ഷത്തിപ്പതിനായിരം രൂപയുടെ സഹായങ്ങളാണ് ഈ വർഷം കിന്റർ ഫോർ കിന്റർ ചെയ്തത്.സ്വിസ് മലയാളി കുട്ടികളുടെ സാമൂഹ്യ പ്രതിബദ്ധതയെ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ അഭിനന്ദിച്ചു. കുട്ടികൾ തന്നെ കുട്ടികളെ സഹായിക്കുന്ന പ്രവർത്തനം മലയാളി സമൂഹത്തിനാകെ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ എം.എൽഎ അധ്യക്ഷത വഹിച്ചു.എം. പി ആന്റണി പ്രോജക്റ്റ് ഡയറക്ടർ രാജഗിരി ഔട്ട്‌ റീച്ച് സ്വാഗതം പറഞ്ഞു. കേളി പ്രസിഡന്റ്‌ ബാബു കാട്ടുപാലം, രാജഗിരി കോളേജ് പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസെഫ് എന്നിവർ ആശംസകൾ നേർന്നു. കേളി ട്രഷറർ കുര്യാക്കോസ് മണികുറ്റിയിൽ നന്ദിയും പറഞ്ഞു. ജ1998 ൽ സ്വിറ്റ് സർലാൻഡിൽ തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക സംഘടനയാണ് കേളി. സാമൂഹ്യ സേവനത്തിന് പുറമേ അന്താരാഷ്ട്ര യുവജനോത്സവവും മലയാളം ലൈബ്രറിയും മലയാളം ക്ലാസ്സും കേളി നടത്തി വരുന്നു. കലാസായാഹ്നങ്ങളിൽ നിന്നുള്ള വരുമാനം മുഴുവനും സാമൂഹ്യ സേവനത്തിനായി മാത്രം വിനിയോഗിക്കുന്നു. കേളിയുടെ അടുത്ത കലാസായാഹ്നം ഓണം 2015 സെപ്റ്റംബർ 12ന് സൂറിച്ചിൽ വച്ചു നടക്കും.


വാർത്ത∙ ജേക്കബ് മാളിയേക്കൽ

Related News