Loading ...

Home Europe

യൂറോപ്യൻ യൂണിയനെ ഭിന്നിപ്പിക്കുക എന്നത് റഷ്യൻ നയമല്ലെന്ന് പുടിൻ

മോസ്കോ: യൂറോപ്യൻ യൂണിയനിൽ ഭിന്നതയുണ്ടാക്കുക റഷ്യൻ നയമല്ലെന്ന് പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. ഓസ്ട്രേലിയൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യമുള്ളതും സമ്പന്നമായതുമായ യൂറോപ്യൻ യൂണിയന് റഷ്യയുടെ വാണിജ്യ-സാമ്പത്തിക മേഖലകളിൽ പോലും ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും യൂറോപ്യൻ യൂണിയനുമായി സഹകരണം വർധിപ്പിക്കുമെന്നും പുടിൻ പറഞ്ഞു.

നേരത്തെ, സിറിയൻ യുദ്ധമുഖത്തെ സാന്നിധ്യവും മുന്‍ റഷ്യന്‍ ചാരന്‍ സെർജി സ്‌ക്രീപലിനെയും മകളെയും ബ്രിട്ടണിലെ സോള്‍സ്ബ്രിയില്‍ രാസപ്രയോഗത്തിലൂടെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും ഉൾപ്പടെയുള്ള സംഭവങ്ങൾ യൂറോപ്യൻ യൂണയന്‍റെ റഷ്യ വിരുദ്ധതയ്ക്ക് കാരണമായിരുന്നു. 

Related News