Loading ...

Home Europe

അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ഓസ്‌ട്രേലിയയിലുള്ള

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയുടെയും കാനഡയുടെയും അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായും പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ഓസ്‌ട്രേലിയയിലുള്ള പരിശുദ്ധ സഭയുടെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നു. 2018 ജൂണ്‍ 24നു ഞായറാഴ്ച രാവിലെ ഒമ്പതിനു സിഡ്‌നി സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന തിരുമേനി അന്നേ ദിവസം വൈകിട്ട് 4:30ന് മെല്‍ബണിലുള്ള സെന്റ് ബേസില്‍ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതാണ്.

Related News