Loading ...

Home sports

മെസ്സി ...

മെസ്സി ലോകത്തു ചർച്ചയാകുന്നത് ഇന്ന് വേറൊരു തരത്തിലാണ്. നൈജീരിയയ്‌ക്കെതിരെ മത്സരത്തിനു ശേഷം തന്നോടു ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുകയായിരുന്നു മെസി. കളിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയാണ് അര്‍ജന്റീന റിപ്പോര്‍ട്ടര്‍ താന്‍ മുമ്പ് മെസിക്ക് നല്‍കിയ ഒരു സമ്മാനത്തെക്കുറിച്ച് ഓര്‍മിപ്പിച്ചത്. അര്‍ജന്റീന ഐസ്!ലാന്‍ഡിനോട് സമനില വഴങ്ങിയ ജൂണ്‍ 16നായിരുന്നു ഒരു ചുവന്ന റിബണ്‍ സമ്മാനമായി മാധ്യമ പ്രവര്‍ത്തകന്‍ മെസിയ്ക്ക് നല്‍കിയത്. എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'ഇത് ഒരു മന്ത്രച്ചരടാണ്. അമ്മ നിങ്ങള്‍ക്ക് തരാന്‍ ഏല്‍പ്പിച്ചതാണ്. അവര്‍ക്ക് എന്നേക്കാള്‍ ഇഷ്ടം à´ˆ ലോകത്ത് നിങ്ങളോടാണ്. അതുകൊണ്ട് ഇത് നഷ്ടപ്പെടുത്തരുത്' à´† ചരട് ഇപ്പോഴും കൈവശമുണ്ടോ അതോ കളഞ്ഞോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. അതിന് ഒരു ചെറു പുഞ്ചിരിയോടെയായിരുന്നു മെസിയുടെ മറുപടി. 'ഇതാ ഇങ്ങോട്ട് നോക്കൂ..' à´† ചരട് കെട്ടിയ കാലുകള്‍ മെസി ഉയര്‍ത്തിക്കാണിച്ചു . അര്‍ജന്റീനയ്ക്ക്, ഫുട്‌ബോള്‍ ലോകത്തിന് ലഭിച്ച സൗഭാഗ്യമാണ് ലയണല്‍ മെസി. ലോകകപ്പില്‍ നിന്നും ആദ്യറൗണ്ടില്‍ തന്നെ പുറത്തു പോകേണ്ട അവസ്ഥയായിരുന്നു അര്‍ജന്റീനയ്ക്ക്. നൈജീരിയയ്‌ക്കെതിരായ മത്സരത്തിനു മുമ്പ് എതിരാളികള്‍ പോലും ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. മെസിയും കൂട്ടരും ജയിച്ച് കാണാന്‍ ശത്രുക്കള്‍ പോലും ആഗ്രഹിച്ചിരുന്നു എന്നതാണ് വാസ്തവം. അത്രത്തോളം ആളുകള്‍ à´† കുറിയ സാധുമനുഷ്യനെ സ്‌നേഹിക്കുന്നു. 

Related News