Loading ...

Home Europe

കേരളാ പൂരം 2018ന് ജൂണ്‍ 30 ശനിയാഴ്ച്ച കൊടിയേറും



യൂറോപ്:ലോകപ്രവാസി മലയാളികളുടെ അഭിമാനം വാനോളമുയര്‍ത്തുന്ന “കേരളാ പൂരം 2018” ജൂണ്‍ 30 ശനിയാഴ്ച്ച ബഹുമാനപ്പെട്ട കേരളാ നിയമസഭാ സ്പീക്കര്‍  പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. കേരളാ പൂരം വേദിയില്‍ തന്നെ അന്നേ ദിവസം വൈകിട്ട് നടക്കുന്ന യുക്മ ദശവര്‍ഷാഘോഷങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം à´Žà´‚.പി ശശി തരൂരാണ്.

വി.ടി ബല്‍റാം എം.എല്‍.എ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ , ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം മാര്‍ട്ടിന്‍ ഡേ, കായികലോകത്ത് യു.കെ മലയാളികളുടെ അഭിമാനം പ്രമുഖ ഫുഡ്ബോള്‍ ടീം ചെല്‍സിയുടെ വെല്‍നസ്സ് കണ്‍സള്‍ട്ടന്റ് വിനയ് മേനോന്‍ എന്നിവര്‍ വിശിഷ്ടാതിത്ഥികളായി അന്നേ ദിവസം നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും.

Related News