Loading ...

Home Europe

ജര്‍മനി 50,000 വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു



ണ്ടന്‍: എന്‍എച്ച്എസിലെ ഒഴിവുകള്‍ നികത്താന്‍ യുകെ സര്‍ക്കാര്‍ തയാറെടുക്കുമ്പോള്‍ ഭീഷണി ഉയര്‍ത്തി ജര്‍മന്‍ സര്‍ക്കാര്‍. വിദേശത്തു നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനാണ് എന്‍എച്ച്എസ് തീരുമാനിച്ചത്. എന്നാല്‍ ജര്‍മനി 50,000 വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചതോടെ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന വിദേശ നഴ്‌സുമാര്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 50,000 വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുമെന്നാണ് ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്ഫാന്‍ മാധ്യമങ്ങളെ അറിയിച്ചത്. ജര്‍മന്‍ തൊഴില്‍ വകുപ്പ് വിദേശകാര്യ വകുപ്പിന്റെ സഹകരണത്തോടെയായിരിക്കും റിക്രൂട്ട്‌മെന്റ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Related News