Loading ...

Home Europe

സെറിബ്രല്‍ പാള്‍സി:കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയുമായി സർക്കാർ


ലണ്ടന്‍: കുട്ടികളില്‍ ശാരീരികവും മാനസികവുമായ വൈകല്യമുണ്ടാക്കുന്ന സെറിബ്രല്‍ പാള്‍സി എന്ന അസുഖം പ്രതിരോധിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍. ഗര്‍ഭകാലത്തെ അശ്രദ്ധക്കുറവാണ് ജീവിതകാലം മുഴുവന്‍ à´ˆ അസുഖത്തിലേക്ക് കുട്ടികളെ തള്ളിവിടാനുള്ള കാരണം. ഇതിന്റെ അടിസ്ഥാനത്തില്‍ മഗ്‌നീഷ്യം സള്‍ഫേറ്റ് കുത്തിവയ്പ്പ് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഗര്‍ഭം 32 ആഴ്ചയിലെത്തുന്നതിനു മുമ്പാണ് ഇത് നല്‍കേണ്ടത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിലും ഇനി മുതല്‍ à´ˆ കുത്തിവയ്പ്പ് ലഭ്യമാകും. ബ്രിസ്റ്റോളിലെ സെന്റ് മൈക്കിള്‍സ് ഹോസ്പിറ്റലില്‍ നടത്തിയ ഒരു പൈലറ്റ് സ്റ്റഡിക്കു ശേഷമാണ് പദ്ധതി വ്യാപകമാക്കുന്നത്. കുത്തിവയ്പ്പിന് ഒരു പൗണ്ടാണ് നിരക്ക്. 


Related News