Loading ...

Home cinema

മോഹന്‍ലാല്‍ പറഞ്ഞത്​ ശരിയല്ലെന്ന്​ പത്​മപ്രിയ

കൊച്ചി: 'അമ്മ' ജനാധിപത്യ സംഘടനയാണെന്നും മത്സരിക്കാന്‍ സ്​ത്രീകളാരും തയാറായില്ലെന്നുമുള്ള പ്രസിഡന്‍റ്​ മോഹന്‍ലാലി​​െന്‍റ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന്​ നടി പത്​മപ്രിയ. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ഉണ്ടായിരുന്നില്ലെന്നും സ്വകാര്യ ചാനലിന്​ നല്‍കിയ അഭിമുഖത്തില്‍ പത്​മപ്രിയ പറഞ്ഞു.

ഭാവനയുടെയും രമ്യ നമ്ബീശ​​െന്‍റയും രാജിക്കത്ത്​ മാത്രമാണ്​ ലഭിച്ചതെന്നും താല്‍പര്യമുണ്ടെങ്കില്‍ നടി പാര്‍വതിക്ക്​ ഇനിയും 'അമ്മ'യുടെ ഭാരവാഹിയാകാന്‍ അവസരമുണ്ടെന്നും മോഹന്‍ലാല്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ്​ പത്​മപ്രിയ രംഗത്തുവന്നത്​.

റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിവെച്ചിട്ടുണ്ട്​. ഇ-മെയില്‍ വഴിയാണ്​ രാജിക്കത്ത്​ അയച്ചത്​. കത്ത്​ കിട്ടിയില്ലെന്ന്​ പറയുന്നത്​ എന്തുകൊണ്ടാണെന്ന്​ അറിയില്ല. 'അമ്മ'യുടെ ഭാരവാഹിയായി മത്സരിക്കാന്‍ പാര്‍വതി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സെക്രട്ടറി പിന്തിരിപ്പിച്ചു.

ജനറല്‍ ബോഡി ചേരുന്നതിന്​ മുമ്ബു​തന്നെ ഭാരവാഹികളെ നിശ്ചയിച്ചിരുന്നു. 'അമ്മ'യുടെ സ്​റ്റേജ്​ ഷോയില്‍ അവതരിപ്പിച്ച സ്​കിറ്റ്​ സ്​ത്രീക​െള അപമാനിക്കുന്നതാണെന്നും അത്​ തമാശയായി കാണാനാവില്ലെന്നും പത്​മപ്രിയ പറഞ്ഞു.

Related News