Loading ...

Home sports

ആദ്യ സെമി ഇന്ന്; ഫ്രാന്‍സും ബല്‍ജിയവും നേര്‍ക്കുനേര്‍

സെന്റ് പീറ്റേഴ്സ്ബര്‍ഗ് : ആദ്യ ഫൈനല്‍ ലക്ഷ്യമിട്ട് ബല്‍ജിയവും മിന്നുംഫോമില്‍ വിശ്വാസമര്‍പ്പിച്ച്‌ ഫ്രാന്‍സും ലോകകപ്പിലെ ഒന്നാം സെമിഫൈനലില്‍ നേര്‍ക്കുനേര്‍. സെന്റ്പീറ്റേഴ്‌സ്‌ബര്‍ഗില്‍ ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 11.30നാണ് മത്സരം. ബുധനാഴ്ച രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും. ഞായറാഴ്ചയാണ് ഫൈനല്‍.

പടിഞ്ഞാറന്‍ യൂറോപ്പിലെ അയല്‍ക്കാര്‍ താരസമ്ബത്തിലും കളിമിടുക്കിലും ഒപ്പത്തിനൊപ്പമാണ്. ബ്രസീലിനെ ക്വാര്‍ട്ടറില്‍ മടക്കിയതിന്റെ ആത്മവിശ്വാസമുണ്ട് ബല്‍ജിയത്തിന്. യുവതാരങ്ങളുടെ മികവും ടീമെന്ന നിലയിലുള്ള ഒത്തിണക്കവും ഫ്രാന്‍സിന്റെ ധൈര്യമാണ്. കിലിയന്‍ എംബാപ്പെ, അന്റോണിയോ ഗ്രീസ്മാന്‍ എന്നിവരടങ്ങുന്ന മുന്നേറ്റവും പ്രതിരോധവുമാണ് ഫ്രാന്‍സിന്റെ കരുത്ത്.

Related News