Loading ...

Home Europe

ബ്രിട്ടനില്‍ കാലാവസ്ഥ മാറുന്നു:ഈ ആഴ്ച അവസാനത്തോടെ മഴ പെയ്യാൻ സാധ്യത

ആശ്വാസമായി യുകെയിലെ പലയിടങ്ങളിലും ശക്തമായ മഴ. ഈ വാരാന്ത്യത്തില്‍ കാറ്റും മഴയും ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. തെക്കന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും യെല്ലോ മുന്നറിയിപ്പ് നല്‍കി. കെന്റില്‍ ശനിയാഴ്ച തിരമാലയില്‍പ്പെട്ട ആറുവയസുകാരി മരിച്ചു. താപനില 25 ലേക്കു കുറഞ്ഞിട്ടുണ്ട്. വാരാന്ത്യത്തില്‍ കാറ്റ് വിമാന യാത്രക്കാര്‍ക്ക് പ്രശ്നം സൃഷ്ടിച്ചേക്കാം. അന്തരീക്ഷം മേഘാവൃതമാണ്.


സമീപകാലത്തെ ഏറ്റവും ചൂടേറിയ സമ്മറായിരുന്നു യുകെയില്‍ അനുഭവപ്പെട്ടത്. ചൂട് കൂടിയതോടെ ജലവിതരണത്തിലും ഉപയോഗത്തിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് വാട്ടര്‍ കമ്പനികള്‍ അറിയിച്ചിരുന്നു.

Related News