Loading ...

Home sports

വെൽഡൺ, ഇന്ത്യ

കൊളംബോ ∙ അങ്ങനെ വിരാട് കോഹ്‌ലി തുടക്കം തകർപ്പനാക്കി. 22 വർഷത്തിനുശേഷം ശ്രീലങ്കയിൽ അവർക്കെതിരെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയം. ക്യാപ്റ്റനായ ആദ്യപരമ്പരയിൽത്തന്നെ ത്രസിപ്പിക്കുന്ന നേട്ടം.ആദ്യ ടെസ്റ്റിൽ 63 റൺസിനു തോറ്റിട്ടും തുടർന്നുള്ള രണ്ടു ടെസ്റ്റുകൾ വലിയ മാർജിനിൽ ജയിച്ച് (278 റൺസിനും 117 റൺസിനും) പരമ്പര പിടിച്ചെടുക്കുകയെന്ന സ്വപ്നനേട്ടത്തിലാണ് കോഹ്‌ലി ഇന്ത്യയെ എത്തിച്ചിരിക്കുന്നത്. 1993ൽ 1–0നു ടെസ്റ്റ് പരമ്പര ജയിച്ചതിനുശേഷം നടാടെ നേടിയ ലങ്കയിലെ വിജയത്തിൽ ടീമിന്റെ കരുത്തും പോരാട്ടവീര്യവുംതന്നെയാണു നിറയുന്നത്.

മൂന്നു ടെസ്റ്റ് പരമ്പരയിലെ കണക്കുകൾ:∙ ശ്രീലങ്കയിൽ അവർക്കെതിരെ തുടർച്ചയായി രണ്ടു ടെസ്റ്റുകൾ ജയിക്കുന്നതു നടാടെ.∙ വിദേശപരമ്പരയിൽ ആദ്യ ടെസ്റ്റ് തോറ്റശേഷം ഇന്ത്യ പരമ്പര സ്വന്തമാക്കിയതും ആദ്യം.∙ മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ എതിരാളികളുടെ 60 വിക്കറ്റും ഇന്ത്യ വീഴ്ത്തുന്നതു രണ്ടാം തവണ. 1988–89ൽ ഇന്ത്യയിലെത്തിയ ന്യൂസീലൻഡിനെതിരെയായിരുന്നു ആദ്യനേട്ടം.∙ മൂന്നു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ സ്പിന്നർമാർ വീഴ്ത്തിയതു 37 വിക്കറ്റുകൾ. വിദേശപരമ്പരകളിൽ ഇതു മികച്ച നേട്ടം. 1971ൽ ഇംഗ്ലണ്ടിനെതിരെയും സമാനനേട്ടം കൈവരിച്ചു.∙ 200 ടെസ്റ്റ് വിക്കറ്റുകളിലേറെ നേടുന്ന എട്ടാമത്തെ ഇന്ത്യൻ ബോളറാണ് ഇഷാന്ത് ശർമ. പേസ് ബോളർമാരിൽ നാലാമത്തെയാളും. കപിൽദേവ് (434), സഹീർ ഖാൻ (311), ജവഗൽ ശ്രീനാഥ് (236) എന്നിവരാണ് ഫാസ്റ്റ് ബോളർമാരിൽ ഇഷാന്തിനും മുമ്പേ 200 കടന്നവർ.∙ 18.09 ശരാശരിയിൽ രവിചന്ദ്ര അശ്വിൻ നേടിയത് 21 വിക്കറ്റുകൾ. വിദേശ പരമ്പരകളിൽ അശ്വിന്റെ ഏറ്റവും മികച്ച നേട്ടം. ലങ്കയ്ക്കെതിരെ ഇന്ത്യൻ ബോളറുടെ മികച്ച നേട്ടവും ഇതുതന്നെ. അനിൽ കുംബ്ലെയുടെ 20 വിക്കറ്റ് നേട്ടം (2005–06) മറികടന്നു.∙ ടെസ്റ്റ് പരമ്പരകളിൽ നാലാം തവണ അശ്വിൻ മാൻ ഓഫ് ദ് സീരീസ്.∙ പരമ്പരയിൽ 300 റൺസിനുമേൽ നേടിയ ഏകതാരം ലങ്കയുടെ ക്യാപ്റ്റൻ ഏയ്ഞ്ചലോ മാത്യൂസ്. രണ്ടു സെഞ്ചുറികൾ അടക്കം 339 റൺസ്.
sp-mathews-4-clr
ഏയ്ഞ്ചലോ മാത്യൂസ്
∙ അരങ്ങേറ്റമൽസരത്തിൽ രണ്ട് ഇന്നിങ്സിലും അർധസെഞ്ചുറി നേടുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറാണു കുശാൽ പെരേര (55ഉം 70ഉം). കരുത്തന്മാർ ഇവർ പരമ്പരയിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ഏയ്ഞ്ചലോ മാത്യൂസിന്റെ പേരിലാണു കൂടുതൽ റൺസ്. 300 കടന്ന ഏകതാരവും മാത്യൂസ് തന്നെ.റൺപട്ടികയിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളവർ: 1. മാത്യൂസ് – 339 (ശരാശരി 56.50) 2. ദിനേഷ് ചണ്ഡിമൽ – 288 (57.60) 3. വിരാട് കോഹ്‌ലി – 233 (38.83) 4. രോഹിത് ശർമ – 202 (33.66) 5. അജിങ്ക്യ രഹാനെ – 178 (29.66)ബോളിങ്ങിൽ മുമ്പൻ
sp-ashwin-4-clr
രവിചന്ദ്ര അശ്വിൻ
മാൻ ഓഫ് ദ് സീരീസ് ആയ ആർ. അശ്വിൻതന്നെ. 21 വിക്കറ്റെടുത്ത അശ്വിൻ മാത്രമേ 20 വിക്കറ്റുകൾ കടന്നുള്ളു.വിക്കറ്റ് പട്ടികയിലെ ആദ്യ അഞ്ചുപേർ: 1. രവിചന്ദ്ര അശ്വിൻ – 21 (ശരാശരി 18.09) 2. അമിത് മിശ്ര – 15 (15.00) 3. ധമ്മിക പ്രസാദ് – 15 (23.60) 4. രംഗണ ഹെറാത്ത് – 15 (31.00) 5. ഇഷാന്ത് ശർമ – 13 (23.23)ഇഷാന്തും പൂജാരയും ആദ്യ 20ൽദുബായ്∙ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇഷാന്ത് ശർമയ്ക്കും ചേതേശ്വർ പൂജാരയ്ക്കും മികവ്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലെ മാൻ ഓഫ് ദ് മാച്ച് പ്രകടനത്തോടെ പൂജാര ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യമായി 20–ാം സ്ഥാനത്തെത്തി. ബോളർമാരിൽ ഇഷാന്ത് ശർമയാണു നേട്ടമുണ്ടാക്കിയത്. ഇഷാന്ത് 18–ാം സ്ഥാനത്താണ്. രവിചന്ദ്ര അശ്വിൻ എട്ടാംസ്ഥാനത്തു തുടരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഒരു സ്ഥാനം താഴേക്കിറങ്ങി 11–ാം സ്ഥാനത്തായതോടെ ആദ്യ പത്തിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സാന്നിധ്യമില്ല.ഇഷാന്തിനും ചണ്ഡിമലിനും ഓരോ മൽസര വിലക്ക്
Ishant Sharma
കൊളംബോ ∙ കളിക്കളത്തിൽ കൊമ്പുകോർത്ത ഇഷാന്ത് ശർമയ്ക്കും ദിനേഷ് ചണ്ഡിമലിനും ഓരോ കളിയിൽ വിലക്ക്. മൂന്നാം ടെസ്റ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് ഇവർക്കു രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വിലക്കേർപ്പെടുത്തിയത്.മറ്റു ലങ്കൻ താരങ്ങളായ ലാഹിരു തിമന്നെ, ധമ്മിക പ്രസാദ് എന്നിവർക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴയും വിധിച്ചു. ഇന്ത്യ 117 റൺസിനു ജയിച്ച മൽസരത്തിൽ ഇഷാന്തും ലങ്കൻ താരങ്ങളുമായി പലപ്പോഴും വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. രണ്ടാം ടെസ്റ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഇഷാന്തിന് മൽസരഫീയുടെ 65 ശതമാനം പിഴ നേരത്തേ വിധിച്ചിരുന്നു.ഇഷാന്തിനെതിരെ ബേദിന്യൂഡൽഹി∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഇഷാന്ത് ശർമയുടെ മോശം പ്രകടനത്തിനെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിഷൻ സിങ് ബേദി. അത്യാവേശത്തിന്റെ ദയനീയമായ പ്രകടനമെന്നാണ് ഇഷാന്തിന്റെ വാക്കേറ്റങ്ങളെക്കുറിച്ച് ബേദി പ്രതികരിച്ചത്. വിരാട് കോഹ്‌ലി താരങ്ങളെ നിയന്ത്രിക്കണമെന്നും ബേദി ആവശ്യപ്പെട്ടു.

Related News