Loading ...

Home parenting

ഓൺലൈൻ ചതിക്കുഴികൾ: അറിയേണ്ടതെല്ലാം...

കടകൾതോറും തുണിസഞ്ചി തൂക്കി നടന്നു വിയർത്തൊലിച്ചു ഷോപ്പിങ് നടത്തിയ പഴയകാലം കഴിഞ്ഞു. സ്മാർട് ഫോണിലെ ടച്ച് സ്ക്രീനിൽ പെരുവിരൽകൊണ്ടു മൂന്നുനാല് ക്ലിക്ക്... സാധനം ഉമ്മറത്തെത്തും! ആവശ്യമുള്ളതെന്തും ഓൺലൈനായി വാങ്ങാവുന്ന പുതുവിപണിയുടെ കാലമാണിത്. എന്നാൽ, അവിശ്വസനീയമായ വിലക്കിഴിവോ സമ്മാനവാഗ്ദാനങ്ങളോ കണ്ട് ഏതെങ്കിലും വെബ്സൈറ്റിൽ ചെന്നു പണം അടയ്ക്കരുത്.മാർക്കറ്റ് വിലയുമായി പുലബന്ധമില്ലാത്ത വില ഏതെങ്കിലും വെബ്സൈറ്റിൽ കാണുന്നെങ്കിൽ ഗുണനിലവാരത്തെക്കുറിച്ചു സംശയിക്കാം. ഉദാഹരണമായി, ഐഫോൺ– 6 അയ്യായിരം രൂപയ്ക്കു തരാമെന്ന് ആരെങ്കിലും ഓഫർ ചെയ്താൽ അതിൽ വലിയ ചതി ഒളിച്ചിരിപ്പുണ്ടെന്ന് ഉറപ്പ്. ഓൺലൈൻ ഷോപ്പിങ്ങിനു വെബ്സൈറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.∙ പണമിടപാടു നടത്തുന്നത് ഏതു വെബ്സൈറ്റ് വഴിയാണെങ്കിലും അതിന്റെ പേരിനു മുന്നിൽ https എന്നു കാണുന്നുണ്ടോ എന്നു നോക്കണം. http എന്നു മാത്രമേ കാണുന്നുള്ളൂ എങ്കിൽ പണമിടപാട് നടത്താതിരിക്കുന്നതാണ് നല്ലത്. http ക്കു ശേഷമുള്ള എസ് – വെബ്സൈറ്റ് സുരക്ഷിതമാണ് എന്നതിന്റെ അടയാളമാണ്.∙ വിശ്വസ്തത തെളിയിച്ച വെബ്സൈറ്റുകളിൽ നിന്നുമാത്രം ഉൽപന്നങ്ങൾ വാങ്ങുക.∙ ഇന്റർനെറ്റ് കഫേയിൽ നിന്നോ പൊതു കംപ്യൂട്ടറുകളിൽ നിന്നോ ബാങ്കിങ് ഇടപാടുകൾ നടത്താതിരിക്കുക. ഇത്തരം കംപ്യൂട്ടറുകളിൽ കീലോഗിങ് സോഫ്റ്റ്‌വെയറുകളുണ്ടാവാൻ സാധ്യതയുണ്ട്. ടൈപ്പ് ചെയ്യുന്ന ഓരോ അക്ഷരവും ഒപ്പിയെടുത്ത് യൂസർനെയിമും പാസ്‌വേഡും എല്ലാം കീലോഗറുകൾ ചോർത്തി സൈബർ ക്രിമിനലുകൾക്കു കൈമാറും. വെർച്വൽ കീബോർഡുകൾ ഉപയോഗിച്ചു കീലോഗറുകളുടെ ചോർത്തലിൽ നിന്നു രക്ഷനേടാം.∙ ഫ്രീ വൈഫൈ എവിടെക്കണ്ടാലും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഡേറ്റ ലാഭിക്കാനുള്ള ഈ തത്രപ്പാട് കീശ ചോർത്തുന്നതിലേക്കു കാര്യങ്ങളെത്തിക്കും. ഫ്രീ വൈഫൈ ഉപയോഗിക്കുമ്പോൾ സുപ്രധാന വിവരങ്ങൾ ചോരാനുള്ള സാധ്യത ഏറെ.∙ എല്ലാകാര്യങ്ങളും ഒരൊറ്റ കാർഡിൽ ചെയ്യാതെ ഓൺലൈൻ ഇടപാടുകൾക്കു പ്രത്യേക ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിക്കുന്നതാണു സുരക്ഷിതം. ഇതിൽ അമിതമായി പണം സൂക്ഷിക്കുകയുമരുത്. ആവശ്യത്തിനനുസരിച്ചു പ്രധാന അക്കൗണ്ടിൽ നിന്ന് ഈ അക്കൗണ്ടിലേക്കു തുക ട്രാൻസ്ഫർ ചെയ്തു കൊടുക്കുന്ന തരത്തിലായാൽ മതി.∙ കംപ്യൂട്ടറായാലും സ്മാർട്ഫോൺ ആയാലും വൈറസ് ബാധയില്ലാതെ സൂക്ഷിക്കണം. പെയ്ഡ് ഇന്റർനെറ്റ് സെക്യൂരിറ്റി സോഫ്റ്റ്‍‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതു നല്ലതാണ്. ആപ്പുകളോ സോഫ്റ്റ്‌വെയറുകളോ ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപു സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം.∙പാസ്‌വേഡുകൾക്കു കരുത്തുവേണം. ആർക്കും ഊഹിക്കാവുന്ന പാസ്‌വേഡുകൾ നൽകുന്നതിൽ ‘മിടുക്കു’ള്ളവരാണ് ഇന്ത്യക്കാർ എന്നാണു പൊതുസംസാരം. അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളുമെല്ലാം ചേർത്ത് ആർക്കും ഊഹിക്കാൻ കഴിയാത്ത പാസ്‌വേഡുകൾ വേണം ഇ–മെയിലിനും ഇന്റർനെറ്റ് ബാങ്കിങ്ങിനുമെല്ലാം ഉപയോഗിക്കേണ്ടത്.∙ സ്പാം മെയിലുകളെ സൂക്ഷിക്കുക. വലിയ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വാഗ്ദാനങ്ങളുമായി സ്പാം ബോക്സിൽ എത്തുന്ന ഇ– മെയിലുകളെ അവഗണിക്കണം.ചിത്രത്തിൽ ‘സുന്ദരി’, നേരിൽ ആക്രിപുതിയതു മാത്രമല്ല, പഴയതും ഓൺലൈൻ വഴി വിൽക്കുകയും വാങ്ങുകയും ചെയ്യാം. പഴയ സാധനങ്ങളുടെ വിൽക്കൽ വാങ്ങലുകൾക്കു പ്രത്യേക വെബ്സൈറ്റുകളുണ്ട്. പല സൈറ്റുകളിലെയും വിൽപനയ്ക്കോ, വാങ്ങലിനോ ആർക്കും ഉത്തരവാദിത്തമില്ല. അതുകൊണ്ടുതന്നെ അബദ്ധങ്ങൾ പലതു സംഭവിക്കാം. വാഹനങ്ങളുടെ വിൽപനയാണ് ഇത്തരം സൈറ്റുകളിൽ അധികം നടക്കുന്നത്.പഴയതെങ്കിലും വാഹനത്തിന്റെ സുന്ദരമായ ചിത്രമാകും വിൽക്കാനുള്ളവർ സൈറ്റിൽ പോസ്റ്റ് ചെയ്യുക. കാഴ്ചയിൽ ആകൃഷ്ടരായി ചെല്ലുന്നവർക്കു പക്ഷേ, നേരിൽ കാണാനാവുക ഫോട്ടോയുമായി അത്രയൊന്നും സാമ്യമില്ലാത്ത വാഹനമാണ്.ഇത്തരം വിൽക്കൽ, വാങ്ങൽ സൈറ്റുകളിൽ സ്ഥിരം കയറിയിറങ്ങുന്നവരെ കുടുക്കാൻ ബ്ലാക്ക്മെയിൽ സംഘങ്ങളും സജീവമാണ്. അടുത്തിടെ കൊച്ചി കടവന്ത്രയിൽ അത്തരം സംഭവമുണ്ടായി. മുന്തിയ ബ്രാൻഡ് ക്യാമറ വൻ വിലക്കിഴിവിൽ വിൽക്കാനുണ്ടെന്നു വെബ് സൈറ്റിൽ പരസ്യം കൊടുത്താണ് ഇരയെ ആകർഷിച്ചത്. പരസ്യം കണ്ടു മുളന്തുരുത്തി സ്വദേശിയായ നാവിക ഉദ്യോഗസ്ഥൻ ബന്ധപ്പെട്ടു.ഫോണെടുത്തത് യുവതി. ആരെയും വീഴ്ത്തുന്ന രീതിയിലായിരുന്നു യുവതിയുടെ സംസാരം. പിന്നീടു വിളിയും തിരിച്ചുവിളിയും പതിവായി. എങ്ങനെയെങ്കിലും പരസ്പരം കാണണമെന്നായി. യുവതി നിർദേശിച്ച ദിവസം കാറെടുത്ത് ഉദ്യോഗസ്ഥൻ കൊച്ചിയിലെത്തി. കടവന്ത്രയിൽ വീടുണ്ടെന്നും ഒറ്റയ്ക്കാണെന്നും യുവതി പറഞ്ഞതനുസരിച്ചു വീട്ടിലെത്തിയ ഉദ്യോഗസ്ഥൻ അകത്തുകയറിയപാടെ മൂന്നുപേരെത്തി വാതിൽ പൂട്ടി.യുവതിയെയും ഉദ്യോഗസ്ഥനെയും ചേർത്തുനിർത്തി പല തരത്തിലുള്ള ചിത്രങ്ങൾ പകർത്തി. ഇതുവച്ചായി ബ്ലാക്ക്മെയിലിങ്. ഫൊട്ടോഗ്രഫുകൾ ഭാര്യയ്ക്ക് അയച്ചുകൊടുക്കുമെന്നും യൂട്യൂബിൽ ഇടുമെന്നും ഭീഷണി. ഒടുവിൽ ഉദ്യോഗസ്ഥന്റെ എടിഎം കാർഡ്, കാറിന്റെ രേഖകൾ, കയ്യിലുള്ള പണം, സ്വർണം എന്നിവ തട്ടിയെടുത്തശേഷമാണു സംഘം പറഞ്ഞയച്ചത്.ബ്ലാക്ക്മെയിൽ കൊള്ളയടിപഴയ വാഹനങ്ങൾ വാങ്ങി വിൽപന നടത്തുന്ന കോട്ടയത്തെ കച്ചവടക്കാരന് പറ്റിയ അബദ്ധം ഇങ്ങനെ: പഴക്കമില്ലാത്ത ആഡംബര കാർ ആദായ വിലയ്ക്കു കിട്ടുമെന്ന വെബ്സൈറ്റിലെ പരസ്യം കണ്ടാണു ബന്ധപ്പെട്ടത്. ഫോൺ എടുത്തതു ഹിന്ദി സംസാരിക്കുന്ന സ്ത്രീ. നെടുമ്പാശേരി വിമാനത്താവളത്തിൽ ഉയർന്ന ജോലിയാണെന്നും കാർ കാണണമെങ്കിൽ വിമാനത്താവളം വരെ വരണമെന്നുമായി അവർ. കോട്ടയത്തുനിന്നു കച്ചവടക്കാരൻ നെടുമ്പാശേരിയിൽ എത്തി ഫോണിൽ ബന്ധപ്പെട്ടു.മാസങ്ങളായി നെടുമ്പാശേരിയിലെ വിഐപി പാർക്കിങ് ഏരിയയിലാണു കാറെന്നും പാർക്കിങ് ഫീസായി 16,000 രൂപ അടയ്ക്കണമെന്നും സ്ത്രീ ആവശ്യപ്പെട്ടു. ഈ തുക താൻ പറയുന്ന അക്കൗണ്ടിൽ അടച്ചാൽ പാർക്കിങ് ഏരിയയിലെ ജീവനക്കാരൻ കാറിന്റെ താക്കോൽ തരുമെന്നും തുക കാറിന്റെ വിലയിൽ കുറയ്ക്കാമെന്നും അവർ പറഞ്ഞതു കേട്ടപ്പോൾ കച്ചവടക്കാരനു സംശയമായി. നമ്പർ പൊലീസിനു കൈമാറി. പൊലീസ് പലവട്ടം ബന്ധപ്പെട്ടിട്ടും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. കാറിനു വൻ വിലക്കിഴിവിട്ട് പരസ്യം ചെയ്തതിനാൽ ആരെങ്കിലും തന്റെ ചൂണ്ടയിൽ കുടുങ്ങുമെന്നാണു പണം തട്ടാൻ ശ്രമിച്ചവർ കരുതിയത്.കംപ്യൂട്ടർ ഹാക്ക് ചെയ്താൽകംപ്യൂട്ടർ ഹാക്ക് ചെയ്തതായി വ്യക്തമായാൽ സൈബർ സെല്ലിൽ പരാതിപ്പെടാം. എല്ലാ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലും സൈബർ ക്രൈം സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. പരാതിപ്പെടാനായി നൽകേണ്ട വിവരങ്ങൾ:∙ സർവർ ലോഗ്. ∙ ഹാക്ക് ചെയ്ത വെബ് പേജിന്റെ സോഫ്റ്റ് കോപ്പി, ഹാർഡ് കോപ്പി. ∙ വിവരങ്ങൾ മാറ്റിമറിച്ചതായി ബോധ്യപ്പെട്ടെങ്കിൽ യഥാർഥ വിവരങ്ങളുടെയും മാറ്റിയ വിവരങ്ങളുടെയും സോഫ്റ്റ് കോപ്പി. ∙ ഹാക്ക് ചെയ്യപ്പെട്ട കംപ്യൂട്ടറിൽ ആർക്കൊക്കെ പ്രവേശനം ഉണ്ടെന്ന വിവരങ്ങൾ.ഇ– മെയിലിലൂടെ അപമാനിക്കാൻ ശ്രമിച്ചാൽ∙ മാനഹാനിയുണ്ടാക്കിയ ഇ– മെയിൽ സന്ദേശത്തിന്റെ പകർപ്പെടുക്കുക. ∙ മെയിൽ ബോക്സിൽ നിന്ന് ഈ ഇ– മെയിൽ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ∙ ഈ ഇ– മെയിൽ കംപ്യൂട്ടറിന്റെ ഹാർഡ്ഡ്രൈവിലേക്ക് സേവ് ചെയ്ത ശേഷം സൈബർ സെല്ലിനെ സമീപിക്കാം.ഫെയ്സ് ബുക്ക് സംബന്ധമായ പരാതികൾ∙ പ്രൊഫൈൽ വ്യാജമാണെന്നു കണ്ടാൽ അതിന്റെ യുആർഎൽ എഴുതിയെടുക്കുക. ഈ അക്കൗണ്ട് എപ്പോൾ വേണമെങ്കിലും പിൻവലിക്കപ്പെട്ടേക്കാം. ∙ വ്യാജ പ്രൊഫൈലിന്റെ സ്ക്രീൻ ഷോട്ട് എടുത്തു വയ്ക്കുക. കോടതിയിൽ നൽകാൻ പറ്റുന്ന ഏക തെളിവു ഭാവിയിൽ ഇതാകും.∙ അപമാനിക്കുന്ന സന്ദേശം വന്നാൽ ഏതു യുആർഎല്ലിൽ നിന്നാണു വന്നതെന്നു രേഖപ്പെടുത്തണം. ഇൻബോക്സിൽ നിന്ന് ഈ സന്ദേശം ഡിലീറ്റ് ചെയ്യരുത്.ഐടി കേസുകൾ, വകുപ്പുകൾ, ശിക്ഷ എന്ന ക്രമത്തിൽകംപ്യൂട്ടറിലെ രേഖകൾ തിരുത്തുക, സെക്‌ഷൻ 65, മൂന്നു വർഷം തടവ്- രണ്ടു ലക്ഷം രൂപ പിഴകംപ്യൂട്ടർ കേടു വരുത്തുക-ഹാക്കിങ്, സെക്‌ഷൻ 66, മൂന്നു വർഷം തടവ്- അഞ്ചു ലക്ഷം പിഴവ്യാജ സന്ദേശങ്ങൾ അയയ്ക്കുക, 66 (എ), മൂന്നു വർഷം തടവ്-പിഴമോഷ്ടിച്ച കംപ്യൂട്ടർ സൂക്ഷിക്കൽ, 66 (ബി), മൂന്നു വർഷം തടവ്- പിഴവ്യക്തിചോരണം, 66 (സി), മൂന്നു വർഷം തടവ്- പിഴമറ്റൊരു വ്യക്തിയായി മാറിയുള്ള ചതി, 66 (ഡി), മൂന്നു വർഷം തടവ്- 2 ലക്ഷം പിഴസ്വകാര്യതയിൽ കടന്നുകയറ്റം, 66 (ഇ), മൂന്നു വർഷം തടവ്- 2 ലക്ഷം പിഴസൈബർ ടെററിസം, 66 (എഫ്), ആജീവനാന്ത തടവ്അപമാനിക്കുന്ന വിധത്തിലുള്ള പ്രചാരണം, 67 , മൂന്നു വർഷം തടവ്- 5 ലക്ഷം പിഴലൈംഗികത പ്രചരിപ്പിക്കുന്നത്, 67 (എ), അഞ്ചു വർഷം തടവ്- 10 ലക്ഷം പിഴകുറ്റവാളികളെ പൊക്കാൻ നവീന സംവിധാനങ്ങൾസൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ പ്രത്യേക സംവിധാനങ്ങളുണ്ട്. സെന്റർ ഫോർ ഡവലപ്‌മെന്റ് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിങ് പ്രത്യേക സോഫ്‌റ്റ് വെയറുകൾക്കു രൂപം നൽകിയിട്ടുണ്ട്. ഇ– മെയിൽ ട്രെയ്‌സർ, ട്രൂബാക്ക്, സൈബർ ചെക്ക് എന്നിവയാണു കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാനുള്ള സൈബർ ഫോറൻസിക് ഉപകരണങ്ങൾ.എവിടെ നിന്ന് ആര് ഇ– മെയിൽ അയച്ചെന്നു കണ്ടുപിടിക്കാനാണ് ഇ– മെയിൽ ട്രെയ്‌സർ. കംപ്യൂട്ടറിൽ നിന്നു മായ്‌ച്ചുകളഞ്ഞ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ ട്രൂബാക്കും തെളിവുകൾ വിശകലനം ചെയ്‌തു കോടതികളിൽ സമർപ്പിക്കാവുന്ന രീതിയിൽ അവതരിപ്പിക്കാൻ സൈബർ ചെക്കും ഉപയോഗിക്കും.

Related News