Loading ...

Home Europe

പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് എനര്‍ജി ഡ്രിങ്ക്‌സ് നൽകുന്നതിൽ നിരോധനം

ലണ്ടന്‍: രാജ്യത്തെ കുട്ടികളില്‍ പൊണ്ണത്തടി വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടില്‍ പതിനെട്ട് വയസില്‍ താഴെയുള്ള എനര്‍ജി ഡ്രിങ്ക്‌സ് വില്‍ക്കുന്നത് നിരോധിക്കാന്‍ നീക്കം. കുട്ടികള്‍ക്ക് ഇവ വില്‍ക്കുന്നത് നിയമ വിരുദ്ധ മാക്കാന്‍ അഭിപ്രായം തേടുകയാണ് സര്‍ക്കാര്‍ . എനര്‍ജി ഡ്രിങ്ക്സ്സില്‍ വലിയ തോതില്‍ ഷുഗറും കാഫീനും അടങ്ങിയിട്ടുണ്ട്. ഇത് പൊണ്ണത്തടിക്കും പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്ക്‌സ് ഒഴിവാക്കണം എന്ന കാര്യത്തില്‍ ഏകാഭിപ്രായം ഉണ്ടെങ്കിലും പ്രായപരിധി 16 വേണോ 18 വേണോ എന്ന കാര്യത്തിലിനാണു ചെറിയ സംശയം. വടക്കന്‍ അയര്‍ലണ്ടിനും സ്‌കോട്ട്ലണ്ടിനും വെയില്‍സിനും സ്വന്തം നിലയില്‍ നിരോധനത്തിനുള്ള അധികാരം ഉള്ളതിനാല്‍ ഇംഗ്ലണ്ടിലാണ് ഇത് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. സ്‌കൂളുകളിലും എനര്‍ജി ഡ്രിങ്ക്‌സ് നിരോധനം ഏര്‍പ്പെടുത്തണം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കുട്ടികള്‍ക്കുള്ള വില്‍പ്പന തടയേണ്ടിവരും.

Related News