Loading ...

Home Europe

യുകെയ്ക്ക് എല്ലാ വിഭാഗത്തില്‍പ്പെട്ട കുടിയേറ്റക്കാരെയും ആവശ്യമുണ്ട്!!

ലണ്ടന്‍: ബ്രക്‌സിറ്റിന് ശേഷം രാജ്യത്തേക്ക് ഉയര്‍ന്ന സ്‌കില്‍ ഉള്ള കുടിയേറ്റക്കാരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്ന നിര്‍ദേശത്തിനെതിരേ ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളെജിലെ സ്‌കൂള്‍ ഒഫ് സ്ലോവാനിക് ആന്‍ഡ് ഈസ്റ്റ് യൂറോപ്യന്‍ സ്റ്റഡീസ് പിഎച്ച്ഡി വിദ്യാര്‍ഥിനി അലക്‌സാന്‍ഡ്ര ബുലറ്റ് രംഗത്ത്. ഉയര്‍ന്ന സ്‌കില്‍ ഉള്ളവരെ കൊണ്ട് മാത്രം രാജ്യത്ത് വികസനം നടപ്പാകിലെന്ന് ഇവര്‍ പറയുന്നു. എല്ലാ മേഖലയിലും എല്ലാ തരത്തിലുള്ള ആളുകളെയും ആവശ്യമാണ്. ആശുപത്രിയില്‍ ക്ലീനിങ് മുടങ്ങിയാല്‍ പ്രവര്‍ത്തനം തന്നെ താളം തെറ്റും. ഇത് ഇപ്പോള്‍ ചെയ്യുന്നത് മറ്റു യൂറോപ്യന്‍ പൗരന്മാരും യൂറോപ്പിന് പുറത്തു നിന്നുള്ളവരുമാണ്. ബ്രക്‌സിറ്റിന് ശേഷം ഇവര്‍ രാജ്യം വിട്ടാല്‍ à´ˆ ജോലി ആര് ചെയ്യും. ഇതില്‍ സ്‌കില്‍ വേണ്ട താനും. യുകെയ്ക്ക് പുറത്തുനിന്നുള്ളവര്‍ക്ക് ആശുപത്രികളില്‍ ലഭിക്കുന്ന ജോലി ഡോക്റ്റര്‍മാരുടെയും നഴ്‌സുമാരുടെയുമാണ്. യുകെ പൗരന്മാര്‍ ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. അതു പോലെ യൂനിവേഴ്‌സിറ്റികളില്‍ ക്യാറ്ററിങ്, അഡ്മിനിസ്‌ട്രേഷന്‍ ജോലികള്‍ നോക്കുന്നതും യുകെയ്ക്ക് പുറത്തുള്ളവരാണ്. ഇവര്‍ രാജ്യം വിട്ടാല്‍ ക്യാംപസുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകും. എന്‍എച്ച്എസ് മുതല്‍ കൃഷിപ്പണിക്ക് വരേ രാജ്യത്ത് അന്യരാജ്യങ്ങളിലെ പൗരന്മാരെ ആവശ്യമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കഴിവുള്ളവരെ മാത്രം രാജ്യത്ത് പ്രവേശിപ്പിച്ചാല്‍ മതിയെന്ന് പറയുന്നത് രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്നതിന് തുല്യമാകുമെന്നാണ് ഇവര്‍ പറയുന്നത്. 

Related News