Loading ...

Home sports

ഇ​​ന്ത്യ തോ​​റ്റു; ഇം​​ഗ്ല​ണ്ടി​​നു പ​​ര​​ന്പ​​ര

സ​​താം​​പ്ട​​ണ്‍: ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ നാ​​ലാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ല്‍ ഇം​ഗ്ല​​ണ്ടി​​നു ജ​​യം. 60 റ​​ണ്‍​സി​​നാ​​ണ് ഇം​​ഗ്ല​ണ്ട് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇ​​തോ​​ടെ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര ആ​​തി​​ഥേ​​യ​​ര്‍ സ്വ​​ന്ത​​മാ​​ക്കി. ഒ​​രു മ​​ത്സ​​രം ശേ​​ഷി​​ക്കേ 3-1ന്‍റെ ലീ​​ഡ് ആ​​യി ഇം​​ഗ്ല​ണ്ടി​​ന്. സ്കോ​​ര്‍: ഇം​​ഗ്ല​ണ്ട് 246, 271. ഇ​​ന്ത്യ 273,184
എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 260 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ല്‍ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച ഇം​​ഗ്ല​ണ്ടി​​ന് നാ​​ലാം ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ 11 റ​​ണ്‍​സ് കൂ​​ടി ചേ​​ര്‍​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ.
 
245 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ക്ക് പ​​ക്ഷേ, കാ​​ര്യ​​മാ​​യൊ​​ന്നും ചെ​​യ്യാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. അ​​ര്‍​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ ക്യാ​​പ്റ്റ​​ന്‍ വി​​രാ​​ട് കോ​​ഹ്‌​ലി​​യും (58 റ​​ണ്‍​സ്), അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യും (51 റ​​ണ്‍​സ്) മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ന്‍ നി​​ര​​യി​​ല്‍ പൊ​​രു​​തി​​യ​​ത്. ആ​ര്‍. അ​ശ്വി​ന്‍ (25 റ​ണ്‍​സ്) വാ​ല​റ്റ​ത്ത് ചെ​റു​ത്തു​നി​ന്നെ​ങ്കി​ലും അ​നി​വാ​ര്യ​മാ​യ തോ​ല്‍​വി ഒ​ഴി​വാ​ക്കാ​നാ​യി​ല്ല.

ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മൊ​യീ​ന്‍ അ​ലി ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ നാ​ല് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.
കോ​​ഹ്‌​ലി, ​ര​​ഹാ​​നെ, ഋ​​ഷ​​ഭ് പ​​ന്ത് (18 റ​​ണ്‍​സ്), മു​​ഹ​​മ്മ​​ദ് ഷാ​​മി (എ​​ട്ട് റ​​ണ്‍​സ്) എ​​ന്നി​​വ​​രെ പു​​റ​​ത്താ​​ക്കി മൊ​​യീ​​ന്‍ അ​​ലി​​യാ​​ണ് ഇം​​ഗ്ല​ണ്ടി​​നെ ജ​​യ​​ത്തോ​​ട​​ടു​​പ്പി​​ച്ച​​ത്.

Related News