Loading ...

Home youth

ട്വിറ്റർ സിഇഒയാകാൻ ഇന്ത്യൻ വനിത

ടെക്‌ലോകം ഭരിക്കാൻ മറ്റൊരു ഇന്ത്യൻ ടെക്കി കൂടി വരുമെന്നു റിപ്പോർട്ട്. ഇന്ത്യക്കാരിയായ പദ്മശ്രീ വാരിയറാണ് ജനപ്രിയ സോഷ്യൽനെറ്റ്‌വർക്കിങ് സൈറ്റായ ട്വിറ്ററിനെ നയിക്കാൻ എത്തുന്നത്. ബ്ലൂംബർഗ് ബിസിനസ് വെബ്സൈറ്റാണ് ഇത്തരമൊരു വാർത്ത പുറത്തുവിട്ടിരിക്കുന്നത്.സോഷ്യൽമീഡിയ മുന്നേറ്റത്തിൽ അൽപം താഴോട്ടുപോയ ട്വിറ്ററിനെ മുന്നോട്ടു നയിക്കാൻ പുതിയ സിഇഒകളെ നിയമിക്കാനാണ് നീക്കം. കമ്പനിയുടെ പട്ടികയിൽ പദ്മശ്രീവാരിയറും ഉണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ നാലു മാസമായി സിഇഒ പോസ്റ്റിലേക്ക് ആളെ തിരയുകയാണ് ട്വിറ്റർ. ഡിക് കോസ്റ്റലോയുടെ ഒഴിവിലേക്കാണ് പുതിയ സിഇഒയെ തിരയുന്നത്. ട്വിറ്റർ സഹസ്ഥാപകനായ ജാക് ഡോര്‍സിയാണ് നിലവിലെ ആക്ടിങ് സിഇഒ.സിസ്കോയുെട മുൻ ചീഫ് ടെക്നോളജി ഓഫീസറാണ് പദ്മശ്രീ വാരിയർ. മോട്ടോറോളയുടെ വൈസ് പ്രസിഡന്റ്, മോട്ടറോളയുടെ എനർജി സിസ്റ്റത്തിന്റെ ജനറൽ മാനേജർ എന്നീ നിലകളിലും പദ്മശ്രീ വാരിയർ പ്രവർത്തിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 100 വനിതകളുടെ ലിസ്റ്റിൽ 73-ാം സ്ഥാനം ഈ ഇന്ത്യൻ വനിത നേടിയിരുന്നു.ഏറ്റവുമധികം ശമ്പളം കൈപ്പറ്റുന്ന പത്തു വനിതകളിലൊരാൾ, ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ യുവതി എന്നീ നിലകളിലും ശ്രദ്ധ നേടിയ പദ്മശ്രീ വാരിയർ കഴിഞ്ഞ ജൂണിലാണ് സിസ്കോയുെട ചീഫ് ടെക്നോളജി ഓഫീസർ സ്ഥാനം രാജി വച്ചത്. ഫ്യുജിറ്റ്സു എന്ന കമ്പനിയിൽ ചേരാനാണ് രാജിയെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Related News