Loading ...

Home Europe

യുകെയില്‍ ബാലപീഡനത്തില്‍ 25 ശതമാനം വര്‍ധന. ഇന്റര്‍നെറ്റില്‍ നിയന്ത്രണം കൊണ്ടുവരാന്‍ നീക്കം


ലണ്ടന്‍: ഇംഗ്ലണ്ടിലും വെയ്ല്‍സിലും ബാലപീഡനത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. 2017-18 കാലത്ത് ഇത്തരം 22,700 കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയത്. അതിന് മുമ്പത്തെ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 25 ശതമാനം വര്‍ധനവാണുണ്ടായത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ചിത്രമെടുക്കല്‍, സൂക്ഷിക്കല്‍, ഇത് വച്ച് ഭീഷണിപ്പെടുത്തല്‍, സഭ്യമല്ലാത്ത ചിത്രങ്ങള്‍ കൈവശം വയ്ക്കല്‍ തുടങ്ങിയ വിവിധ റേഞ്ചിലുള്ള കുറ്റകൃത്യങ്ങള്‍ ഇതില്‍ പെടുന്നുണ്ട്. ഇത്തരം ചിത്രങ്ങളുടെ വിപണനം ഓണ്‍ലൈനില്‍ കൊഴുക്കുന്നുവെന്നും എന്‍എസ്പിസിസി വെളിപ്പെടുത്തുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് വേണ്ട വിധത്തിലുള്ള സംരക്ഷണമില്ലാത്തതാണ് ഇത്തരം ചൂഷണങ്ങള്‍ പെരുകുന്നതിന് കാരണമെന്നും അതിനാല്‍ കടുത്ത നിയമങ്ങളിലൂടെ ഫേസ്ബുക്ക് ,ഗൂഗിള്‍ പോലുള്ളവയെ നിയന്ത്രിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് ചാരിറ്റി ചൈല്‍ഡ് സേഫ്റ്റി ഓണ്‍ലൈന്‍ ഡിവിഷനിലെ തലവനായ ടോണി സ്റ്റോവെര്‍ ആവശ്യപ്പെടുന്നത്.

Related News