Loading ...

Home Europe

രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക്. നില്‍ക്കക്കള്ളിയില്ലാതെ തെരേസ, ഇത്തവണയെങ്കിലും ഭൂരിപക്ഷം കിട്ടുമോ

ലണ്ടന്‍: ബ്രക്‌സിറ്റില്‍ എതിര്‍പ്പുകള്‍ വീണ്ടും ശക്തമായതോടെ വീണ്ടും തെരഞ്ഞെടുപ്പ് പരീക്ഷണത്തിന് പ്രധാനമന്ത്രി തെരേസ മേയ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ യൂണിയന്‍ കരാര്‍ അനുവദിച്ചാലും കോമണ്‍സില്‍ പരാജയപ്പെടുമെന്ന് പ്രധാനമന്ത്രിക്ക് ഉപദേശകര്‍ മുന്നറിയിപ്പേകിയതും നവംബറില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുന്നതിന് തെരേസയെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ചെക്കേര്‍സ് പ്ലാന്‍ നിഷേധിച്ചതോടെ മുഖം രക്ഷിക്കാനായി വീണ്ടും തെരഞ്ഞെടുപ്പ് നടത്തി കൂടുതല്‍ കരുത്തയായി തിരിച്ച് വരാനും തെരേസ ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Related News