Loading ...

Home Europe

ബ്രക്‌സിറ്റിനെതിരെ പ്രതിഷേധം

ബ്രിട്ടൻ :ബ്രക്‌സിറ്റിനെതിരെ ബ്രിട്ടണില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ സമ്മേളനം നടക്കുന്ന ലിവര്‍പൂളില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോകുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ജനഹിതപരിശോധന നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. യൂറോപ്യന്‍ യൂണിയന്റെ പ്ലക്കാര്‍ഡുകളും ഏന്തിയാണ് പ്രതിഷേധക്കാര്‍ ലിവര്‍പൂളിലെ തെരുവുകളില്‍ ഒത്തുകൂടിയത്. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാനുള്ള ബ്രിട്ടന്റെ തീരുമാനം തടയണമെന്നും വീണ്ടും ജനഹിത പരിശോധന നടത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആവശ്യത്തെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും പിന്തുണക്കുന്നുണ്ട്. പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബൈന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2019 മാര്‍ച്ചിലാണ് ബ്രക്‌സിറ്റ് നടപ്പാക്കുന്നത്. എന്നാല്‍ അതിന് ശേഷം രാജ്യത്തെ രാഷ്ട്രീയ- സാമ്പത്തിക ഭാവി എന്തായിരിക്കുമെന്ന ആശങ്ക ഏവര്‍ക്കുമുണ്ട്. ബ്രക്‌സിറ്റ് സാമ്പത്തികമായി ബ്രിട്ടന്റെ നടുവൊടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ ഭയം തന്നെയാണ് ജനങ്ങളെ ഇപ്പോള്‍ തെരുവിലെത്തിച്ചിരിക്കുന്നത്. അടുത്ത മാസം ബ്രിട്ടന്‍ മുന്നോട്ട് വച്ച വ്യാപാര കരാറിന്‍മേല്‍ യൂറോപ്യന്‍ യൂണിയനില്‍ വിശദമായ ചര്‍ച്ച നടക്കും. സാന്‍സ് ബര്‍ഗില്‍ കഴിഞ്ഞ ആഴ്ച നടന്ന ഉച്ചകോടിയില്‍ തെരേസ മേ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിലപാട് എടുത്തിരുന്നു.

Related News