Loading ...

Home Business

ഗീത ഗോപിനാഥ‌് ഐഎംഎഫ് ചീഫ‌് ഇക്കണോമിസ‌്റ്റ‌്

അന്താരാഷ‌്ട്ര നാണയനിധി (ഐഎംഎഫ‌്) മുഖ്യ സാമ്ബത്തിക വിദഗ‌്ധയായി മലയാളിയും ഹാര്‍വാര്‍ഡ‌് സര്‍വകലാശാലയിലെ പ്രൊഫസറുമായ ഗീത ഗോപിനാഥിനെ നിയമിച്ചു. ലോകത്തിലെ മികച്ച സാമ്ബത്തിക വിദഗ്ധരില്‍ ഒരാളാണ‌് ഗീത. അക്കാദമികതലത്തില്‍ മികച്ച നേട്ടങ്ങളും കൈവരിച്ച ഗീത ഇതിന് ഏറ്റവും അനുയോജ്യയായ വ്യക്തിയാണെന്ന് ഐഎംഎഫ് മാനേജിങ‌് ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ ലഗാദെ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്ബത്തിക ഉപദേഷ്ടാവുകൂടിയായ ഗീത കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ സ്വദേശിനിയാണ‌്. ഡല്‍ഹി ലേഡി ശ്രീറാം കോളേജില്‍നിന്ന് സാമ്ബത്തിക ശാസ്ത്രത്തില്‍ ബിരുദവും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. സിയാറ്റിലിലെ വാഷിങ്ടണ്‍ സര്‍വകലാശാലയിലാണ് ഉന്നതവിദ്യാഭ്യാസം നേടിയത്. .

ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ജോണ്‍ സ്വാന്‍സ്ത്രയില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്‍ഡ് ഇക്കണോമിക്സ് പ്രൊഫസറാണ‌് ഇപ്പോള്‍. ഷിക്കാഗോ സര്‍വകലാശാലയിലെ ഗ്രാജ്വേറ്റ് സ്കൂള്‍ ഒാഫ് ബിസിനസില്‍ അസിസ്റ്റന്റ‌് പ്രൊഫസറായിരുന്നു. ഗ്രീസിലും ഐസ‌്‌ലന്‍ഡിലും ഉണ്ടായ സാമ്ബത്തികമാന്ദ്യത്തെപ്പറ്റി ഇവര്‍ നടത്തിയ ഗവേഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഫെഡറല്‍ റിസര്‍വ് ബാങ്ക‌് സാമ്ബത്തിക ഉപദേശകസമിതി അംഗമായും ജി-20 സംബന്ധിച്ച വിഷയങ്ങളില്‍ ഇന്ത്യന്‍ ധനമന്ത്രാലയത്തിന്റെ ഉപദേശകസമിതി അംഗമായും പ്രവര്‍ത്തിച്ചു.

Related News