Loading ...

Home cinema

ടിപ്പുവായി അഭിനയിക്കരുതെന്ന് രജനിയോട് ബി.ജെ.പിയും

ചെന്നൈ: രജനീകാന്തിന്‍െറ ടിപ്പു സിനിമാ വിവാദം ചൂടുപിടിക്കുന്നു. ടിപ്പുവായി രജനീകാന്ത് അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്തുവന്നതിന് പിന്നാലെ ബി.ജെ.പിയും രംഗത്തത്തെി. ടിപ്പു സുല്‍ത്താന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് രജനീകാന്ത് പിന്‍മാറണമെന്ന് തമിഴ്നാട് ബി.ജെ.പി നേതാവ് എല്‍. ഗണേശന്‍ പറഞ്ഞു. സണ്‍ഡേ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഗണേശന്‍ ഇക്കാര്യം പറഞ്ഞത്.രജനീകാന്ത്് അടുത്ത സുഹൃത്താണ്. അദ്ദേഹം ടിപ്പു സിനിമയില്‍ വേഷമിടരുത്. ടിപ്പു വലിയ അക്രമിയായിരുന്നു. ഹിന്ദുക്കള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിട്ടയാളാണ് ടിപ്പു. അത്തരമൊരു വേഷം രജനീകാന്ത് ചെയ്യരുതെന്നും ഗണേശന്‍ പറഞ്ഞു.അതേസമയം ടിപ്പു സുല്‍ത്താന്‍ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം രജനീകാന്ത് സ്ഥിരീകരിച്ചിട്ടില്ല

Related News