Loading ...

Home Europe

മരിയന്‍ കുടുംബസംഗമം റോസാമിസ്റ്റിക്കയില്‍

ഇറ്റലി:  മോന്റിചിയരിയിലെ റോസാ മിസ്റ്റിക്ക മാതാവിന്‍റെ ആഗോള തീര്‍ത്ഥാടന ദേവാലയത്തില്‍ വച്ച് സ്വിറ്റ്സര്‍ലന്‍ഡ് ഹോളിക്രോസ് ഫെയിത്ത് മിഷന്‍ നേതൃത്വം നല്‍കുന്ന രണ്ടാം മരിയന്‍ കുടുംബസംഗമ സമ്മേളനം 2015 ഒക്ടോബര്‍ 3, 4 തിയ്യതികളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നടത്തപ്പെടുന്നു. അത്ഭുതങ്ങളും അടയാളങ്ങളും നല്‍കിയ ഒന്നാം മരിയന്‍ കുടുംബ സംഗമത്തിനു ശേഷമാണ് ആത്മീയ ആഘോഷത്തിനായി  റോസാ മിസ്റ്റിക്ക വീണ്ടും ഒരുങ്ങുന്നത്. മനസ്സില്‍ ദൈവാനുഭവവും പ്രായോഗിക ജീവിത പാഠങ്ങളും നല്‍കുന്ന ലോക പ്രശസ്ത വചന പ്രഘോഷകരുടെ പ്രഭാഷണങ്ങളും കൂടാതെ വിശുദ്ധ കുര്‍ബാനയും ആഴമേറിയ പ്രാര്‍ത്ഥനാനുഭവം നല്‍കുന്ന ആരാധനയും, അത്ഭുത രോഗശാന്തി ശുശ്രൂഷയും പ്രാര്‍ത്ഥനാ പൂര്‍ണ്ണമായ പ്രദക്ഷിണവും വഴി പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയില്‍ ദൈവപാദങ്ങളില്‍ പ്രാര്‍ഥനാനിയോഗങ്ങള്‍ സമര്‍പ്പിച്ച് ഉത്തരം ലഭിക്കുവാന്‍ ശാന്തമായ 2 ദിനങ്ങള്‍ നല്‍കുന്നതാണ് മരിയന്‍ കുടുംബസംഗമം. ആത്മീയ ആചാര്യനും, മാവേലിക്കര രൂപതാ മെത്രാനും, പ്രശസ്ത വാഗ്മിയുമായ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, 2015 ഒക്ടോബര്‍ മൂന്നാം തീയ്യതി മരിയന്‍ സംഗമം ഉത്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നല്‍കും. സൂറിച്ച് സേബാഗ്‌ പള്ളി മുന്‍ വികാരിയും യുവജനങ്ങളുടെ അപ്പോസ്തോലനുമായ റവ: à´«à´¾: തോമസ്സ് വിട്മര്‍ യുവതീയുവാക്കള്‍ക്കു വേണ്ടി പ്രായോഗിക ജിവിതപാഠങ്ങളിലൂടെ ആത്മീയ ദര്‍ശനങ്ങള്‍ നല്‍കും. കുടുംബജീവിതം നയിക്കുന്നവര്‍ക്കു വേണ്ടി വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും ഫാമിലി കൌണ്‍സിലറും സംഗീതജ്ഞ്ജനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ സമാധാന സ്നേഹ സന്ദേശം നല്‍കുന്നു. കൌണ്‍സിലിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി രാമനാലില്‍ : 0972502181 ; ജോയി പാലക്കുടിയില്‍ : 0787728677 ; ബിജു കോഴിമണ്ണില്‍: 0792247574 ; ബോബന്‍ വെള്ളാപ്പള്ളില്‍ : 0628232140 ; ജോസഫ് മേലാട്ടുകുന്നേല്‍: 0797922900
റിപ്പോര്‍ട്ട്: കെ ജെ ജോണ്‍

Related News