Loading ...

Home special dish

മത്തി മസാലയിട്ട് ഉലര്‍ത്തിയത്

ഡോ. സുരേഷ്. സി. പിള്ള

മത്തി കൊണ്ടുള്ള ഏറ്റവും ടേസ്റ്റി ആയുള്ള വിഭവം ആണിത്. മത്തി എന്നാല്‍ വറുത്തത്, ചുവന്ന കോട്ടയം കറി, അല്ലെങ്കില്‍ തോരന്‍ അല്ലെങ്കില്‍ കായിട്ട മഞ്ഞക്കറി, ഇതൊക്കെയല്ലേ കഴിച്ചിട്ടുള്ളു? ഇതൊന്നു ട്രൈ ചെയ്യൂ. പരമ്ബരാഗത വിഭവങ്ങള്‍ കഴിക്കാതെ അടുക്കളയും ഒരു പരീക്ഷണ ശാല ആക്കാം.

ചേരുവകള്‍

മത്തി- അരക്കിലോ
ഉള്ളി- നാലെണ്ണം
ഇഞ്ചി-രണ്ടു കഷണം
നല്ല പൊടി ആകാത്ത കുരുമുളക്- രണ്ടു ടീ സ്പൂണ്‍
പച്ചമുളക് (അരിഞ്ഞത്) - ആറെണ്ണം

ഉപ്പ്, മഞ്ഞള്‍പ്പൊടി, മസാല ഇവ ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം

അരക്കിലോ മത്തി നന്നായി കഴുകി വൃത്തിയാക്കി , ഒരു പാനില്‍ കുറച്ചു വെള്ളം വച്ച്‌ മഞ്ഞള്‍ ഇട്ടു നന്നായി വേവിച്ചെടുക്കുക. അടുത്ത അടുപ്പില്‍ ഫ്രൈയിങ് പാനില്‍ ഉള്ളി, ഇഞ്ചി, പച്ചമുളക് ഇവ എണ്ണയില്‍ നന്നായി വഴറ്റി എടുക്കുക, ഇതിലേക്ക് അര ടീ സ്പൂണ്‍ മസാലയും കുറച്ചു മഞ്ഞള്‍പ്പൊടിയും ഇട്ടിളക്കുക. വേവിച്ച മത്തി കഷണങ്ങള്‍ ഇതിലേക്ക് ഇടുക.

നന്നായി മൊരിയുന്നതു വരെ ഇളക്കുക. നല്ല ക്രിസ്പി ആയതിനു ശേഷം ഉപ്പ് ആവശ്യത്തിനിട്ട് കോരുക. ഇനി കറിയായി കഴിക്കാന്‍ ഇഷ്ടം ഉള്ളവര്‍ക്ക് അല്‍പ്പം ചൂടു വെള്ളം ചേര്‍ത്ത് അഞ്ചു മിനിറ്റ് തിളപ്പിച്ച ശേഷം ഉപയോഗിക്കാം. (അയല,ട്യൂന കിളിമീന്‍ ഇവയും ഇങ്ങനെ ഉണ്ടാക്കി നോക്കൂ). കപ്പയുടെയും, ചൂട് ചോറിന്റെയും കൂടെ നല്ല കോമ്ബിനേഷന്‍ ആണ്.

Related News