Loading ...

Home youth

കാസറ്റില്‍ നിന്ന് വാട്‌സ് ആപ്പിലേക്ക് റെജിയുടെ 'വാര്‍ത്താ ജീവിതം' - by സന്ദീപ് സുധാകര്‍

വാട്‌സ്ആപ്പ് വഴി വാര്‍ത്തകള്‍ നല്‍കുക എന്ന നവീന ആശയം ഒരു പക്ഷേ പുതിയതാവില്ല, എന്നാല്‍ ആശയവിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ച വാട്‌സ്ആപ്പ് വാര്‍ത്താ വിതരണത്തിന് ഉപയോഗിച്ച് വിജയിച്ച ചരിത്രം തിരൂരിന് പറയാനുണ്ട്. എന്തിനും ഏതിനും സ്വന്തം സ്റ്റൈല്‍ ഉപയോഗിച്ച് വിജയം കാണുന്ന മലപ്പുറത്തിന്റെ പുതിയൊരു വിജയഗാഥ.  ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ടിങ്ങിലെ à´ˆ നവീന ആശയത്തിന്റെ പ്രയോക്താവ് തിരൂര്‍ സ്വദേശി റജി നായരാണ്. റജി അതിനെ വാട്‌സ് ആപ്പ് റേഡിയോ എന്നു വിളിച്ചു. വാട്‌സ് ആപ്പില്‍ ആവശ്യക്കാരെ നൂറ് പേര്‍ വീതമുള്ള അനേകം ഗ്രൂപ്പുകളാക്കി. ചെറിയ ഒരു മുറിയിലിരുന്ന് ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ തല്‍സമയം വീക്ഷിച്ച് ചെറിയ സൗണ്ട് റെക്കോഡുകളായി വാര്‍ത്തകള്‍ക്ക് രൂപം നല്‍കുകയും അത് à´ˆ ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. അങ്ങനെ റെജിയുടെ വാര്‍ത്ത ലോകത്തെല്ലായിടത്തുമുള്ള ആയിരങ്ങള്‍ കേട്ടു. WhatsApp à´†à´¦àµà´¯à´®à´¾à´¯à´²àµà´² റെജി വാര്‍ത്താവിനിമയ രംഗത്ത് വേറിട്ട വഴി തേടുന്നത്. കാസറ്റുകളുടെ മേല്‍ കോംപാക്ട് ഡിസ്‌കുകള്‍ ആധിപത്യം സ്ഥാപിച്ചുതുടങ്ങിയ 2004 ലാണ് റെജി തന്റെ കാസറ്റ് വാര്‍ത്തകളുമായി രംഗപ്രവേശനം ചെയ്തത്. പ്രതിദിനം ആയിരത്തോളം കാസ്റ്റുകളില്‍ വാര്‍ത്തകള്‍ റെക്കോഡ് ചെയ്ത് വിതരണം ചെയ്യുന്നത് അത്ര ചെറിയ കാര്യമായിരുന്നില്ല. സേവനം സൗജന്യവുമായിരുന്നതിനാല്‍ തുടക്കത്തില്‍ അല്‍പ്പം ബുദ്ധിമുട്ടി. മുന്‍മുഖ്യമന്ത്രി à´‡.കെ നായനാരുടെ നിര്യാണ വാര്‍ത്തയാണ് ആദ്യമായി റെജി കാസറ്റിലൂടെ തിരൂരിലെ ബസ് യാത്രക്കാരെ അറിയിച്ചത്. à´ˆ വാര്‍ത്തയുമായി കാസറ്റെത്തിയപ്പോള്‍ പലരും കരുതിയത് അത് നായനാരുടെ നിര്യാണത്തെ തുടര്‍ന്നുള്ള റേഡിയോ നിലയത്തില്‍ നിന്നുള്ള പ്രത്യേക ന്യൂസ് ബുള്ളറ്റിനായി തെറ്റിദ്ധരിച്ചുവെന്ന് റെജി പറയുന്നു. പക്ഷെ പിന്നീട് റെജിയുടെ കാസറ്റുകള്‍ നിത്യവും തിരൂര്‍ റൂട്ടിലോടുന്ന ബസുകളിലും തിരൂരിലെ തീയറ്ററുകളിലും എത്തിത്തുടങ്ങിയപ്പോള്‍ ശ്രോതാക്കളും വര്‍ധിച്ചു. പന്ത്രണ്ട് ജീവനക്കാരുണ്ടായിരുന്നു റജിയുടെ സ്ഥാപനമായ ടൈംമീഡിയയുടെ ന്യൂസ്‌റൂമില്‍. അന്നു തുടങ്ങിയ ജോലി റെജി ഇന്നും തുടരുകയാണ്. കാലവും മാധ്യമങ്ങളും മാറിയെങ്കിലും അവയുടെ സാധ്യതകളെല്ലാം ഉള്‍ക്കൊണ്ട്.   ഗള്‍ഫ് യാത്രകളിലാണ് വാട്ട്‌സ് ആപ്പിന്റെ പ്രധാന്യം മനസ്സിലാക്കുന്നതെന്ന് റെജി പറയുന്നു. നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രവാസികള്‍ക്ക് കുടുംബത്തോട് എന്നും ടെലഫോണില്‍ സംസാരിക്കകയെന്നാല്‍ ഏറെ ചെലവുള്ള കാര്യമാണ്. സാധാരണക്കാരന് ആലോചിക്കാന്‍പോലും കഴിയാത്ത ഒന്ന്. ഫേസ്ബുക്കിലൂടെയും മറ്റും ചാറ്റ് ചെയ്യുകയൊക്കെയാവാമെങ്കിലും ശബ്ദത്തിലൂടയെുള്ള ആശയവിനിമയത്തിന്റെ അത്ര അടുപ്പമുള്ളതാവില്ല ടെക്സ്റ്റിംഗിലൂടെയുള്ള സംഭാഷണം. വാട്ട്‌സ് ആപ്പ് കോളുകളും മറ്റു സൗകര്യങ്ങളുമൊക്കെയുണ്ടെങ്കിലും അതിനുമുണ്ട് à´šà´¿à´² സാങ്കേതിക പരിമിതികള്‍. പക്ഷെ ശബ്ദസന്ദേശങ്ങള്‍ അയക്കുകയെന്നാല്‍ വളരെയെളുപ്പമാണ്. അതുകൊണ്ട് തന്നെ ഇതിനായി വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവരാണ് പ്രവാസികളില്‍ അധികവും. ഇക്കാര്യം നേരിട്ട് കണ്ടറിഞ്ഞപ്പോഴാണ് വാര്‍ത്തകള്‍ ഇതുപോലെ ശബ്ദശകലങ്ങളാക്കി ശ്രോതാക്കള്‍ക്ക് അയച്ചു കൊടുക്കുന്നതിനെപ്പറ്റി റജി ചിന്തിക്കുന്നത്. കാസറ്റുവാര്‍ത്തകളുടേയും മാധ്യമപ്രവര്‍ത്തന രംഗത്തേയും പരിചയം കൂടി പ്രചോദനമായപ്പോള്‍ റെജിയുടെ വാട്‌സ്ആപ്പ് റേഡിയോ യാഥാര്‍ത്ഥ്യമായി.aUDIO cASSETE   à´•à´¾à´¸à´±àµà´±àµ വാര്‍ത്തകളുടെ കാലത്ത് ബസുകളില്‍ നിന്നെല്ലാം വൈകുന്നേരം കാസറ്റുകള്‍ തിരിച്ചുലഭിക്കുമായിരുന്നതിനാല്‍ ഒരേ കാസറ്റുകള്‍ തന്നെ ദിവസവും ഉപയോഗിച്ചാല്‍ മതിയായിരുന്നു. ആദ്യമൊക്കെ തീയറ്ററുകളില്‍ വാര്‍ത്തയെത്തിക്കുന്നതിന് അങ്ങോട്ട് ആയിരം രൂപ കൊടുക്കേണ്ട അവസ്ഥയായിരുന്നുവെന്നും റജി പറയുന്നു. എന്നാലും പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടുതന്നെ സേവനം പൂര്‍ണ്ണമായും സൗജന്യമായി കൊണ്ടുപോവാന്‍ അദ്ദേഹത്തിനായി. വാര്‍ത്തകള്‍ റെക്കോഡ് ചെയ്ത് വിതരണം ചെയ്യുന്ന വാര്‍ത്ത à´šà´¿à´² മാഗസിനുകളിലും പ്രത്യക്ഷപ്പെട്ടു. റെജിയുടെ ടൈം മീഡിയക്ക് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ അംഗീകാരവും ലഭിച്ചു. പക്ഷെ പിന്നീട് സങ്കേതിക രംഗത്തും മാധ്യമരംഗത്തുമുണ്ടായ വിപ്ലവകരമായ മാറ്റം റെജിക്ക് തന്റെ വാര്‍ത്താ സംപ്രേക്ഷണവുമായി മുന്നോട്ട് പോവാന്‍ പറ്റാത്ത സ്ഥിതിയുണ്ടാക്കി. കാസ്റ്റസറ്റകള്‍ സിഡികളിലേക്ക് വഴിമാറിയപ്പോള്‍ വാര്‍ത്താവിതരണം ചിലവേറിയ പണിയായി. അങ്ങനെ à´† സംരഭത്തില്‍ നിന്ന് പിന്‍മാറേണ്ടി വന്നു.പക്ഷെ സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങള്‍ തന്നെയാണ് à´ˆ മാധ്യമപ്രവര്‍ത്തകന് ഇപ്പോള്‍ പുതുജീവന്‍ നല്‍കുന്നത്. ഇപ്പോള്‍ ഏറെ പരസ്യങ്ങള്‍ ലഭിക്കുന്നതായും ഒരുപാട് വലിയ മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കുന്നതായും റെജി പറയുന്നു. വാര്‍ത്തകള്‍ കഴിഞ്ഞാല്‍ റജിക്ക് സിനിമയോടാണ് ബന്ധം. മമ്മുട്ടി നായകനായി എത്തിയ പട്ടാളം എന്ന മലയാള സിനിമക്ക് തിരകഥയെഴുതിയത് റജി നായരാണ്.

Related News