Loading ...

Home Europe

കൊ​ളോ​ണി​ല്‍ ഇ​ന്ത്യ​ന്‍ കൂ​ട്ടാ​യ്മ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു

കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യി​ലെ​യും എ​സ​ന്‍, ആ​ഹ​ന്‍ എ​ന്നീ രൂ​പ​ത​ക​ളി​ലെ​യും ഇ​ന്ത്യ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ളോ​ണി​ലെ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​ണ്ണി​യേ​ശു​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു. 

ഡി​സം​ബ​ര്‍ 25 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ളോ​ണ്‍ മ്യൂ​ള്‍​ഹൈ​മി​ലെ ലീ​ബ്ഫ്രൗ​വ​ന്‍ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. സി​എം​ഐ സ​ഭാം​ഗം à´«à´¾. ​ജോ​മോ​ന്‍ മു​ള​രി​യ്ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വം വ​ഹി​ച്ചു സ​ന്ദേ​ശം ന​ല്‍​കി. ക​മ്യൂ​ണി​റ്റി ചാ​പ്ളെ​യി​ന്‍ à´«à´¾. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ, സ​ലേ​ഷ്യ​ന്‍ സ​ഭാം​ഗം à´«à´¾. ​ജോ​സ് വെ​ള്ളൂ​ര്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​രാ​യി. 

യൂ​ത്ത്കൊ​യ​റി​ന്‍റെ ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ ഗാ​നാ​ലാ​പ​നം ദി​വ്യ​ബ​ലി​യെ സ​ജീ​വ​മാ​ക്കി. ജെ​ന്‍​സ്, ജോ​യ​ല്‍ കു​ന്പി​ളു​വേ​ലി​ല്‍, ജോ​യി കാ​ട​ന്‍​കാ​വി​ല്‍ എ​ന്നി​വ​ര്‍ ദി​വ്യ​ബ​ലി​യി​ല്‍ ശു​ശ്രൂ​ഷി​ക​ളാ​യി.
പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ അ​മ​ര്‍​ന്ന കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ന്‍ ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​ഹ​രി​ച്ച 72,000ല്‍ ​അ​ധി​കം യൂ​റോ കൊ​ണ്ട് കു​ട്ട​നാ​ട്ടി​ല്‍ അ​ഞ്ചു വീ​ടു​ക​ള്‍ നി​ര്‍​മ്മി​ച്ചു ന​ല്‍​കു​ന്ന പ​ദ്ധ​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ ജ​ര്‍​മ​നി​യി​ലെ കാ​ള്‍ സ്റ്റി​ഫ്റ്റൂം​ഗ് ഫൗ​ണ്ടേ​ഷ​ന്‍ മു​ന്‍ ഡ​യ​റ​ക്ട​റും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നും പ്ര​ള​യ സ​ഹാ​യ ഫ​ണ്ട് ക​മ്മ​റ്റി​യം​ഗ​വു​മാ​യ ഡോ. ​ജോ​ര്‍​ജ് അ​രീ​ക്ക​ല്‍ വി​ശ​ദീ​ക​രി​ച്ചു.
 

തു​ട​ര്‍​ന്ന് പാ​രീ​ഷ് ഹാ​ളി​ല്‍ ചാ​യ സ​ല്‍​ക്കാ​ര​വും മ​ധു​രം പ​ങ്കു​വ​യ്ക്ക​ലും, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. കൊ​ച്ചു​കു​രു​ന്നു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച നേ​റ്റി​വി​റ്റി​പ്ലേ, ബോ​ളി​വു​ഡ് നൃ​ത്തം, ഗാ​നാ​ലാ​പ​നം, ഗെ​സാ​ങ് ഗ്രൂ​പ്പി​ന്‍റെ സം​ഘ​ഗാ​നം, സി​സ്റ്റേ​ഴ്സി​ന്‍റെ സ​മൂ​ഹ​ഗാ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ആ​ഘോ​ഷ​ത്തെ കൊ​ഴു​പ്പു​ള്ള​താ​ക്കി. ജോ​ര്‍​ജ് അ​ട്ടി​പ്പേ​റ്റി ക്രി​സ്മ​സ് ഫാ​ദ​റാ​യി കു​ട്ടി​ക​ള്‍ ചോ​ക്ക​ലേ​റ്റു​ക​ള്‍ ന​ല്‍​കി. തം​ബോ​ല​യി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്ക് ഇ​ഗ്നേ​ഷ്യ​സ് അ​ച്ച​നും ജോ​സ് അ​ച്ച​നും സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

ക​മ്യൂ​ണി​റ്റി​യി​ലെ യം​ഗ് ഫാ​മി​ലി ഗ്രൂ​പ്പി​നു വേ​ണ്ടി പി​ന്േ‍​റാ ചി​റ​യ​ത്തും, ഹാ​നോ മൂ​റും കോ​ര്‍​ഡി​നേ​റ്റു ചെ​യ്ത പ​രി​പാ​ടി​ക​ള്‍ ക​മ്യൂ​ണി​റ്റി കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മ​റ്റി​യം​ഗം ആ​ന്േ‍​റാ സ​ഖ​റി​യ മോ​ഡ​റേ​റ്റ് ചെ​യ്തു. ഇ​ഗ്നേ​ഷ്യ​സ​ച്ച​ന്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മ​റ്റി ക​ണ്‍​വീ​ന​ര്‍ ഡേ​വീ​സ് വ​ട​ക്കും​ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ ഷീ​ബ ക​ല്ല​റ​യ്ക്ക​ല്‍, ഡേ​വി​ഡ് അ​രീ​ക്ക​ല്‍, സൂ​സി കോ​ല​ത്ത്, ആ​ന്‍റു സ​ഖ​റി​യാ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി.

ക​മ്യൂ​ണി​റ്റി​യി​ലെ സെ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ബെ​ര്‍​ഗി​ഷ​സ്ലാ​ന്‍റ് ഷ്വെ​ല്‍​മ്, സെ​ന്‍റ് ഫ്രാ​ന്‍​സി​സ്കൂ​സ് ബോ​ഹും, സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍ ബോ​ണ്‍, സെ​ന്‍റ് ചാ​വ​റ ഹോ​ള്‍​വൈ​ഡെ കൊ​ളോ​ണ്‍, സെ​ന്‍റ് തോ​മ​സ് ലി​ങ്ക്സ്റൈ​നി​ഷ് കൊ​ളോ​ണ്‍, സെ​ന്‍റ് ജോ​ര്‍​ജ് ഡ്യൂ​സ്സ​ല്‍​ഡോ​ര്‍​ഫ്, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഡൂ​യീ​സ്ബു​ര്‍​ഗ്, സെ​ന്‍റ് ജോ​സ​ഫ് മൊ​ന്‍​ഷ​ന്‍​ഗ്ളാ​ഡ്ബാ​ഹ്, സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ എ​ര്‍​ഫ്റ്റ്ക്രൈ​സ് എ​ന്നീ ഒ​ന്‍​പ​ത് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ല്‍ ആ​ഗ​മ​ന​കാ​ല​ത്തി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. 

റി​പ്പോ​ര്‍​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ല്‍

Related News