Loading ...

Home cinema

പൃഥ്വിരാജ് കാരണം അത് സംഭവിച്ചു! സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ചിത്രത്തെ പറ്റി സംവിധായകന്റെ വെളിപെടുത്തല്‍!

പുതിയ വര്‍ഷം പിറന്നതോടെ കേരള ബോക്‌സോഫീസ് ആദ്യം ഭരിക്കാന്‍ പോവുന്നത് ആരായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ജനുവരിയില്‍ ഇതിനകം കാര്യമായ റിലീസുകളൊന്നും മലയാളത്തില്‍ ഇല്ലായിരുന്നെങ്കിലും ഫെബ്രുവരിയോടെ വമ്പന്‍ സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. മമ്മൂട്ടിയുടെ രണ്ട് സിനിമകളാണ് ഫെബ്രുവരിയിലെത്തുന്നത്.

അക്കൂട്ടത്തില്‍ പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന 9 എന്ന ചിത്രം കൂടിയുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. അടുത്തിടെ സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ സോഷ്യല്‍ മീഡിയ വഴി തരംഗമായിരുന്നു. ഇതോടെ സിനിമയെ കുറിച്ചുള്ള ആകാംഷ കൂടുതലായിരുന്നു. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ചിത്രമായി ഒരുക്കുന്ന 9 പൃഥ്വിരാജ് എന്ന നടന്‍ ഉള്ളതിനാല്‍ മാത്രം സംഭവിച്ചതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ജെനൂസ് മുഹമ്മദ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍.



പൃഥ്വിരാജ് ചിത്രം 9
ഉടന്‍ റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് സിനിമയാണ് 9. 100 ഡേയ്‌സ് ഓഫ് ലവ് എന്ന സിനിമയ്ക്ക് ശേഷം ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുമ്പോള്‍ വാമിഖ ഖബ്ബി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാരായി അഭിനയിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഹൊറല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.



സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നത്...
പൃഥ്വിരാജ് ഇല്ലെങ്കില്‍ ഈ സിനിമ നടക്കില്ലായിരുന്നു. സാധാരണ ഒരു നടന്‍ ട്രൈ ചെയ്തു നോക്കാന്‍ ശ്രമിക്കുന്ന ഒരു ചിത്രമല്ല ഇത്. തുടക്കം തന്നെ പൃഥ്വി ഈ ചിത്രത്തില്‍ എക്‌സൈറ്റഡാണ്. ഒപ്പം ഒരു ഗ്ലോബല്‍ പ്രൊഡക്ഷന്‍ ഹൗസ് കൂടി അസോസിയേറ്റ് ചെയ്യാനെത്തിയതോടെയാണ് ഈ ചിത്രം യാഥാര്‍ത്ഥ്യമാവാന്‍ കാരണം. ആ അവസരം വന്നത് സുപ്രിയയിലൂടെയാണ്.



തുറന്ന വാതില്‍
ഞാന്‍ തിരക്കഥ എഴുതി കൊണ്ടിരുന്നപ്പോള്‍ പൃഥ്വിരാജ് പറഞ്ഞു. ഒരു വാതില്‍ തുറന്നിട്ടുണ്ട്. എന്താണ് ചെയ്യാന്‍ കഴിയുക എന്ന് നോക്കട്ടെയെന്ന്. എന്തിനെ കുറിച്ചാണ് പൃഥ്വി സംസാരിക്കുന്നതെന്ന് എനിക്കപ്പോള്‍ ഒരു ഐഡിയയും കിട്ടിയില്ലായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ പൃഥ്വി വിളിച്ച് കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. നമ്മള്‍ ഉടനെ സ്‌ക്രീപ്റ്റുമായി മുംബൈയിലേക്ക് പോവണമെന്നും പറഞ്ഞു. പൃഥ്വിയെ പോലെ തന്നെ പ്രൊഡക്ഷന്‍ ഹൗസിനും സിനിമയുടെ തീം ഇഷ്ടപ്പെട്ടു.



ശാസ്ത്രഞ്ജനായ പൃഥ്വി
9 ല്‍ ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജനായ ആല്‍ബര്‍ട്ട് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. കാവല്‍ മാലഖയും സംരക്ഷകനും അച്ഛനുമാകുന്ന ആല്‍ബര്‍ട്ട് എന്നാണ് തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പരിചയപ്പെടുത്തിയപ്പോള്‍ പൃഥ്വിരാജ് പറഞ്ഞത്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധായകന്‍. മാസ്റ്റര്‍ അലോക്, പ്രകാശ് രാജ്, വിശാല്‍ കൃഷ്ണ, ടോണി ലൂക്ക്, ശേഖര്‍ മേനോന്‍, ആദില്‍ ഇബ്രാഹിം, എന്നിവരാണ് മറ്റ് താരങ്ങള്‍.



ഫെബ്രുവരില്‍ റിലീസ്
കഴിഞ്ഞ നവംബറില്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ചില സാങ്കേതിക മികവിന് വേണ്ടി ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. ഒടുവില്‍ ഫെബ്രുവരി ഏഴിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതേ ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന യാത്ര എന്ന സിനിമ കൂടി റിലീസിനെത്തുകയാണ്. തെലുങ്കില്‍ നിര്‍മ്മിച്ച സിനിമയാണെങ്കിലും മലയാളത്തില്‍ വമ്പന്‍ സ്വീകരണമായിരിക്കും സിനിമയ്ക്ക് ലഭിക്കാന്‍ പോവുന്നത്. അതിനൊപ്പം പൃഥ്വിരാജ് ചിത്രം കൂടി മിന്നിക്കാനുള്ള വരവായിരിക്കും.

Related News