Loading ...

Home Europe

നോ​ന്പു​കാ​ല ധ്യാ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

ഗാ​ള്‍​വേ (അ​യ​ര്‍​ല​ന്‍​ഡ്): ഗാ​ള്‍​വേ സെ​ന്‍​റ് ജോ​ര്‍​ജ് സി​റി​യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്ള്‍​സ് പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും തൂ​ത്തു​ട്ടി ഗ്രി​ഗോ​റി​യ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും എ​ല്ലാ​വ​ര്‍​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള നോ​ന്പു​കാ​ല റ​സി​ഡ​ന്‍​ഷ്യ​ല്‍ ധ്യാ​ന​ത്തി​ന്‍റെ റ​ജി​സ്ട്രേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ജ​നു​വ​രി 13 ഞാ​യ​റാ​ഴ്ച വി. ​കു​ര്‍​ബാ​ന​യ്ക്കു ശേ​ഷം ന​ട​ത്ത​പ്പെ​ട്ടു.

വി. ​കു​ര്‍​ബാ​നാ​ന്ത​രം ന​ട​ത്ത​പ്പെ​ട്ട സ​മ്മേ​ള​ത്തി​ല്‍ അ​യ​ര്‍​ല​ന്‍​ഡ് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. à´«à´¾. ​ജി​നോ ജോ​സ​ഫ് റ​ജി​സ്ട്രേ​ഷ​ന്‍ ഫോം ​ര​ജി​സ്ട്രേ​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ ബി​ബി പോ​ളി​ന് ന​ല്‍​കി​ക്കൊ​ണ്ട് നാ​ലാ​മ​ത് നോ​ന്പു​കാ​ല ധ്യാ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. à´ˆ ​വ​ര്‍​ഷം ഏ​പ്രി​ല്‍ 15, 16, 17(തി​ങ്ക​ള്‍ , ചൊ​വ്വ, ബു​ധ​ന്‍) തീ​യ​തി​ക​ളി​ലാ​ണ് ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 

തി​ര​ക്കു​പി​ടി​ച്ച യൂ​റോ​പ്യ​ന്‍ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​ന്തം ജീ​വി​ത​ത്തി​ലേ​ക്കും ദൈ​വീ​ക കൃ​പ​ക​ളി​ലേ​ക്കും ദൈ​വീ​ക വ​ഴി​ക​ളി​ലേ​ക്കും തി​രി​ഞ്ഞു​നോ​ക്കാ​ന്‍ ല​ഭി​ച്ചി​രി​ക്കു​ന്ന അ​സു​ല​ഭ​സ​ന്ദ​ര്‍​ഭം അ​യ​ര്‍​ല​ന്‍​ഡി​ലു​ള്ള എ​ല്ലാ വി​ശ്വാ​സി​ക​ളും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​സം​ഗ​മ​ദ്ധ്യേ വ​ന്ദ്യ. ജി​നോ അ​ച്ച​ന്‍ ഓ​ര്‍​മി​പ്പി​ച്ചു. എ​ല്ലാ​വ​ര്‍​ഷ​ത്തെ​യും പോ​ലെ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ധ്യാ​നം എ​ന്നി​സി​ലു​ള്ള സെ​ന്‍റ് ഫ്ലാ​ന്നെ​ന്‍​സ് കോ​ളേ​ജി​ല്‍ (ST :FLANNENS COLLEGE ,ENNIS ) വ​ച്ചാ​യി​രി​ക്കും ന​ട​ത്ത​പ്പെ​ടു​ക.

റി​പ്പോ​ര്‍​ട്ട്: നോ​ബി സി. ​മാ​ത്യു

Related News