Loading ...

Home cinema

വിവാദമുണ്ടാക്കി പേരുമാറ്റിയ സിനിമയിലൂടെ വിനയന്‍ എതിരാളികളുടെ വായടച്ചത് എങ്ങനെ?

പല്ലിശേരി

അറിഞ്ഞുകൊണ്ട് ഒരു ചെറുവിഭാഗത്തെ പോലും വേദനിപ്പിക്കാന്‍ ആഗ്രഹമില്ലാത്ത സംവിധായകനാണ് വിനയന്‍. ഒരു വിവാദത്തിലൂടെ നേട്ടമുണ്ടാക്കാനും ആഗ്രഹിക്കാത്ത കലാകാരന്‍. തന്നെ ദ്രോഹിച്ചവരോട് പോലും ക്ഷമിക്കാനുള്ള മനസും തന്നോടൊപ്പം സഹകരിച്ചവരെ സഹായിക്കാനുള്ള സന്‍മനസും വിനയനുണ്ടായിരുന്നു.

അങ്ങനെയുള്ള വിനയന്റെ സിനിമകള്‍ ഹിറ്റും സൂപ്പര്‍ഹിറ്റുകളുമായിരുന്നു. ഒരു സിനിമ വിജയിപ്പിക്കാനുള്ള തന്ത്രം വിനയനറിയാം. അതുകൊണ്ടാണ് ഏതുസാഹചര്യത്തിലും വന്‍കിടതാരങ്ങളില്ലാതെ സിനിമ സംവിധാനം ചെയ്തു വിജയിപ്പിച്ചത്. ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ 100 ദിവസം പിന്നിട്ടു.

vinayan at the set of chalakudikkaran

പറഞ്ഞുവരുന്നത് മമ്മൂട്ടിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത സിനിമയെക്കുറിച്ചാണ്. കഥയുടെ സത്യസന്ധതയ്ക്ക് നായക കഥാപാത്രത്തിനു രാമനാഥന്‍ എന്നു പേരിട്ടു. രാമനാഥന്‍ ഐപിഎസ് ഓഫീസര്‍ കൂടിയാണ്. അതുകൊണ്ട് ‘രാക്ഷസരാമന്‍’ എന്ന് പേരുമിട്ടു.

 
ഇത്തരമൊരു പേര് മാറ്റണമെന്ന് പറഞ്ഞ് വര്‍ഗീയ മതില്‍ ഉയര്‍ത്താനും വിനയനെ ഒറ്റപ്പെടുത്താനും കരുനീക്കിയ ചില സിനിമാ ഞാഞ്ഞൂലുകള്‍ ബഹളത്തിനൊരുങ്ങി. ഇതറിഞ്ഞ വിനയന്‍ തന്റെ സിനിമ ശ്രീരാമനെ മോശമാക്കുന്നതോ അവഹേളിക്കുന്നതോ അല്ലെന്നു പറഞ്ഞെങ്കിലും അക്കൂട്ടര്‍ വിശ്വസിച്ചില്ല.
കലിയുഗത്തില്‍ രാക്ഷസവേഷം കെട്ടി അനീതിക്കെതിരെ പോരാടാന്‍ ദൃഢനിശ്ചയം ചെയ്ത സാഹസികനായ രാമനാഥന്‍ ഐപിഎസ് എന്ന പൊലീസ് കമ്മീഷണറുടെ വിജയകഥയാണ് ‘രാക്ഷസരാമന്‍’
വിനയന്റെ സിനിമയെ ബോധപൂര്‍വം തകര്‍ക്കാനുള്ള ശ്രമമാണെന്നു മനസിലാക്കി, ആലപ്പുഴ ഉദയാസ്റ്റുഡിയോയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ തന്റെ സിനിമയെക്കുറിച്ച് വിശദമായി അദ്ദേഹം പറയുകയുണ്ടായി.

RAKSHASARAJAVU

‘ഈ സിനിമയിലെ രാമനാഥന്‍ രാമന്റെ നന്‍മകള്‍ പ്രതിഫലിപ്പിക്കുന്ന കഥാപാത്രമാണ്. എന്തായാലും ചിലര്‍ വിവാദം ഉണ്ടാക്കുന്നതുകൊണ്ട് ഞാന്‍ ഈ സിനിമയുടെ പേരുമാറ്റുകയാണ്. അത് ആരേയും ഭയപ്പെട്ടുകൊണ്ടല്ല, മറിച്ച് ആരേയും വേദനിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ്. അങ്ങനെയാണ് ‘രാക്ഷസരാമന്‍’ എന്ന പേരിനു പകരം ‘രാക്ഷസരാജാവ്’ എന്ന് നാമകരണം ചെയ്ത് സിനിമ ഹിറ്റാക്കി മാറ്റി എതിരാളികളുടെ വായ അടപ്പിച്ചത്.

Related News