Loading ...

Home sports

ജവാന്മാര്‍ക്ക് ബഹുമാനസൂചകമായി ആര്‍മി ക്യാപ് ധരിച്ച്‌ ടീം ഇന്ത്യ; മാച്ച്‌ ഫീ വീരമൃത്യ വരിച്ച ജവാന്മാരുടെ കുടുംബത്തിന്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് ഏകദിന പരമ്ബരയിലെ മൂന്നാം ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. നിലവില്‍ 2-0 എന്ന നിലയില്‍ ഇന്ത്യ പരമ്ബരയില്‍ മുന്നിട്ട് നില്‍ക്കുന്നു.

ഇന്നത്തെ മത്സരത്തിന്റെ പ്രതിഫലം പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഇന്ത്യന്‍ ടീം നല്‍കുന്നതായിരിക്കും. കൂടാതെ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിക്കുന്നതിന്റെ ഭാഗമായി മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ സൈനികരുപയോഗിക്കുന്ന തൊപ്പിയായിരിക്കും ഉപയോഗിക്കുക. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് വേണ്ടിയുള്ള ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണിതെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന ഒരു പതിവായി മാറുമെന്ന് ബി.സി.സി.ഐ പറയുന്നു.

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചിട്ടുള്ള ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയാണ് തോപ്പി മറ്റ് താരങ്ങള്‍ക്ക് നല്‍കിയത്. ധോണിയുടെ ജന്മനാടായ റാഞ്ചിയിലെ ജെ.എസ്.സി.എ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Related News