Loading ...

Home sports

പരാജയത്തിന് പിന്നാലെ പഞ്ചാബിന് മറ്റൊരു തിരിച്ചടി കൂടി ; ആരാധകര്‍ക്കും നിരാശ

മുംബൈ ഇന്ത്യന്‍സിനെതിരെ ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ 3 വിക്കറ്റിനായിരുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബ് പരാജയപ്പെട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 197/4 എന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയതിന് ശേഷമായിരുന്നു പഞ്ചാബ് സംഘത്തിന്റെ പരാജയം. എന്നാല്‍ മത്സരത്തില്‍ പരാജയപ്പെട്ടതിനൊപ്പം പഞ്ചാബ് ടീമിന് മറ്റൊരു തിരിച്ചടി കൂടിയേറ്റിരിക്കുന്നു. മത്സരത്തിനിടെ അവരുടെ സ്റ്റാര്‍ ഓപ്പണറായ ക്രിസ് ഗെയിലിന് പരിക്കേറ്റതാണ് പഞ്ചാബിന് തലവേദനയായിരിക്കുന്നത്. നേരത്തെ ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം പുറം വേദനയെത്തുടര്‍ന്ന് ഗെയിലിന് നഷ്ടമായിരുന്നു. സമാന പരിക്ക് തന്നെയാണ് വീണ്ടും ഗെയിലിന്‌ സംഭവിച്ചിരിക്കുന്നതെന്നാണ് സൂചന. ഇന്നലെ മത്സരത്തിന്‌ ശേഷം കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിനാണ് ഗെയിലിന്റെ പരിക്കിനെ ക്കുറിച്ച്‌ വ്യക്തമാക്കിയത്. അതേ സമയം അദ്ദേഹത്തിന്റെ പരിക്കിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ക്ക്‌ ശേഷം മാത്രേ ഇക്കാര്യം അറിയാനാകൂ എന്നാണ് റിപ്പോര്‍ട്ട്.

Related News